Thursday, January 27, 2011

മന്ത്രപറമ്പിന്റെ അവകാശികള്‍

മെയ്‌ മാസം വണക്ക മാസമായി ക്രിസ്ത്യാനികള്‍ ആചരിച്ചു. വടക്കേ വീട്ടിലെ കുടുംബം എല്ലാ വര്‍ഷവും അത് നോക്കി പൊന്നു. സന്ധ്യ കഴിഞ്ഞു ഏഴ് മണിയോടെ പ്രാര്‍ത്ഥന തുടങ്ങും.ഇടക്ക് പാട്ടുകളും മറ്റും ഉണ്ടാകും.അത് കേട്ട് ഞങ്ങള്‍ അവരുടെ പ്രാര്‍ത്ഥന പഠിച്ചു. അവസാനം നേര്‍ച്ചയുടെ ഭാഗമായി അവര്‍ "പാചോര്‍' ഇന്നു പറയുന്ന ഒരു പായസം വിളമ്പി. അത് കഴിക്കാന്‍ എല്ലാവരും അവിടെ വരും.
മറിയാമ്മ ആണ് വിളബുക. ലീലാമ്മ ചേച്ചി കൂടെ ഉണ്ടാകും. ആ വീട്ടില്‍ അവര്‍ മക്കളായി ആറു പേര്‍ ഉണ്ടായിരുന്നു.ജോണി ആണ് ഏറ്റവും ഇളയത്. അവന്‍ എന്‍റെ ക്ലാസ്സില്‍ ആയിരുന്നു. പഠനത്തില്‍ മോശമായി അവന്‍ തുടര്‍ന്നു.പീറ്റര്‍ ചേട്ടന്‍ ആയിരുന്നു മൂത്തതു. പിന്നെ ജോയി, ലീലാമ്മ, കുഞ്ഞാണ്ടി, മറിയാമ്മ, ജോണി മുതല്‍ പേര്‍.

അതിരാവിലെ ജോണിയെ വിളിച്ചു കൊണ്ട് അവന്റെ മറ്റമ്മ ഇന്നു വിളിക്കുന്ന ഒരു സ്ത്രീ വരുമായിരുന്നു.
ചട്ടയും മുണ്ടും ഉടുത്തു കയ്യില്‍ കയ്യില്‍ വലിയ ചൂലുമായി അവര്‍ നിത്യം അവിടെ വന്നു.
അവര്‍ കോര്‍പറേഷന്‍ പണിക്കാരി ആയിരുന്നു.കുട്ടികള്‍ ഇല്ലാത്ത അവര്‍ ജോണിയെ മോനെ പോലെ നോക്കി.ഇന്നും രാവിലെ അവനെ വിളിച്ചു ചായകടയില്‍ കൊണ്ടുപോയി പലഹാരം വാങ്ങി കൊടുക്കും.
അത് പതിവായി തുടര്‍ന്നു.അവന്‍ പടിക്കാതതിനും മറ്റും അവര്‍ ചീത്ത പറഞ്ഞു കൊണ്ട് ഇട വഴിയിലൂടെ പോകുന്നന്നു നിത്യം ഞങ്ങള്‍ കേട്ടു. മറ്റമ്മയെ കണ്ടില്ലെങ്ങില്‍ അവന്‍ രാവിലെ ഒച്ച വെക്കുന്നത് കേള്‍ക്കാം.

ഞങ്ങളുടെ അടുക്കളയില്‍ അമ്മുമ്മ പലഹാരം ഉണ്ടാക്കി. പുട്ട് ആയിരുന്നു പ്രധാന വിഭവം.
അടുക്കള ചെറിയ ഒരു ഹോട്ടെല്‍ ആയിരുന്നു. പുട്ട് മേടിക്കാന്‍ ദൂരെ നിന്നു പോലും ആളുകള്‍ വരാറുണ്ട്.
ഊലംമാമ്മ എന്നായിരുന്നു അമ്മുമ്മയുടെ പേര്. വിറ്റു കഴിഞ്ഞതിനു ശേഷം ബാക്കി വരുന്നത് ഞങ്ങള്‍ കഴിക്കും.കൂടെ കടലക്കറിയോ, ചെറുപയാരോ, പപ്പടമോ ഒക്കെ കാണും. അമ്മുമ്മ രണ്ടു പെണ്‍ മക്കളെ വളര്‍ത്തി കല്യാണം കഴിപ്പിച്ചു.അപ്പൂപ്പനെ എനിക്ക് ചെറിയ ഓര്‍മ ഉണ്ട്. സത്യത്തില്‍ ഇവര്‍ എന്‍റെ അമ്മുമ്മയോ, അപ്പുപ്പനോ അയിരുനില്ല. എന്നാല്‍ അവരും മന്ത്രപറമ്പിന്റെ അവകാശികള്‍ ആയിരുന്നു.

എന്‍റെ ചെറുപ്പത്തില്‍ നേരെ പടിഞ്ഞാറെ വീട്ടില്‍ കാര്‍ത്യായനി അമ്മയും മകന്‍ പുഷ്പാകരനും ആണ് താമസം, പൊന്നു മകന്‍ പത്തില്‍ പരീക്ഷക്ക്‌ കോപ്പി അടിച്ചു.പുറത്താക്കി. പിന്നെ സര്‍ക്കാര്‍ ജോലി കിട്ടി. കാര്‍ത്യായനി അമ്മ ചെറിയ ഒരു ബ്ലേഡ് കമ്പനി ആയിരുന്നു. പണ്ടം പണയം ഒക്കെ ആയിരുന്നു തൊഴില്‍. ആ വീട്ടില്‍ ആരും ഇല്ലാത്തത് കൊണ്ട് രാത്രി കൂട്ട് കിടക്കാന്‍ ഞാനും ചേച്ചിയും ചേട്ടനും പോകാറുണ്ടായിരുന്നു. ചിലപ്പോള്‍ ഞങ്ങള്‍ കട്ടിലിനു കീഴില്‍ കിടക്കും. അത് ഒരു രസം ആയിരുന്നു.
കാര്‍ത്യായനി അമ്മ രാത്രി ചില പാട്ടുകള്‍ പാടി കേള്‍പിക്കും. പെണ്ണിന്റെ കണ്ണിനകതൊരു ഞെക്ക് വിളക്കുണ്ടേ.......ഒച്ച കേള്‍പ്പികാതെ ഞങ്ങള്‍ ചിരിക്കും. കല്‍ക്കട്ടയില്‍ ഉള്ള കാര്‍ത്യായനി അമ്മയുടെ സഹോദരന്‍ വരുമ്പോള്‍ ഞങ്ങള്‍ക്ക് കളിയ്ക്കാന്‍ രണ്ടു പേരെ കൂടി കിട്ടും. സേതുലെക്ഷ്മിയും, ഭാഗ്യലെക്ഷ്മിയും..അവര്‍ എല്ലാ വര്‍ഷവും വന്നും പോയും ഇരുന്നു.
തുമ്മുമ്പോള്‍ ഹരിശ്രീ..ഗണപതയേ..നമഹ്..ഇന്നു പറയുന്ന ഒരു വെളുത്ത് മുടി മുഴുവന്‍ വെളുത്ത, ചുവന്ന കവിളും ഒക്കെ ആയി ഒരു അമ്മുമ്മയും കല്കട്ടയില്‍ നിന്നും വന്നിരുന്നു. കുമാരന്‍ ചേട്ടന്റെ അമ്മ ആയിരുന്നു അത്. കുമാരന്‍ ചേട്ടന്റെ ഭാര്യ ഓമന ചേച്ചി കണ്ടാല്‍ തനി ബംഗാളിയെ പോലെ ഇരിക്കും. അവരൊക്കെ ഇപ്പോള്‍ എവിടെ ആണോ ആവൊ? കാര്‍ത്യായനി അമ്മ കഷ്ടപ്പെട്ട് മരിച്ചു. കൊച്ചു മക്കള്‍ ഉയര്‍ന്ന പോസ്റ്റില്‍ ഉണ്ടായിട്ടും അവരുടെ ജീവിതം കഷ്ട്ടപെട്ടതായിരുന്നു. അവരും
മന്ത്രപറമ്പിന്റെ അവകാശികള്‍ ആയിരുന്നു.

No comments:

Post a Comment