Wednesday, January 19, 2011

എന്‍റെ ഊഴം

ഈ വര്‍ഷം എങ്ങനെ തുടങ്ങി?
പതിവ് പോലെ എല്ലാ കര്‍മവും സാക്ഷി ആക്കി ഞാന്‍ എന്‍റെ കുഞ്ഞു വാതില്‍ തുറന്നിട്ടു.
ഒരു കാറ്റിന്റെ താരാട്ടു പോലെ കാലവും കൂടെ വന്നു. എന്‍റെ മുഖം നോക്കി ലക്ഷണം പറഞ്ഞു.
അയാളുടെ കയ്യില്‍ തത്തയില്ല. ചീട്ടും ഇല്ല. ഒരു തരം നോട്ടം മാത്രം ! അതില്‍ ഞാന്‍ ഇന്നത്തെ കാലം അറിഞ്ഞു. പകരം പകരാന്‍ നല്കാന്‍ കുപ്പിയില്‍ വീര്യം കരുതിയിരുന്നു. ഞാന്‍ ആദ്യം ഉന്മത്തന്‍ ആയി.പിന്നെ അയാളും? ഒരു കുങ്കുമത്തിന്റെ ചുറ്റും വരഞ്ഞ രേഖയുടെ മധ്യഭാഗം തീക്കനലായി പടര്‍ന്നു.
അതില്‍ നിന്നും നാലു പൊട്ടുടെത് കുത്തി എന്‍റെ നെറ്റിയില്‍ വരഞ്ഞു. ഞാന്‍ പട്ടെടുത്തു ചുറ്റി. നീല പട്ടിന്റെ കോടിയില്‍ എന്‍റെ ശരീരം ഉണര്‍ന്നു. എന്‍റെ കയ്യില്‍ പള്ളിവാളും, മഞ്ഞളും കൂട്ടി തന്നു. കൂടെ വരാന്‍ ഒരു ചിലമ്പിന്റെ ഒച്ചയും, തണുത്ത കാറ്റും മാറി നിന്നു.ദൂരെ നിന്നും ഒരാള്‍ ഓലിയിട്ടു.അത് ഏറ്റുപാടി ആരക്കയോ കൂടെ ഇറങ്ങി. പറമ്പിന്റെ ഒരു മൂലയില്‍ കുളത്തിലെ വെള്ളം കടലായി...അതില്‍ മുങ്ങി കുളിച്ചു...പിന്നെ ഇറങ്ങി..നനഞ്ഞ പട്ടും ശരീരവും ത്രസിച്ചു..പള്ളിവാള് തിളങ്ങി. മഞ്ഞള്‍ വെള്ളത്തില്‍ ഒലിച്ചു പോയി. ഇപ്പോള്‍ ഞാന്‍ ഒറ്റക്കാണ്.കൂടെ ഉള്ളവര്‍ കൂടെ തന്നെ ഉണ്ട്. അത് എനിക്ക് മാത്രം അറിവുള്ള കാര്യം. നീലപ്പനയുടെ ചോട്ടില്‍ അല്‍പനേരം ഇരുന്നു. പട്ടുചേല ഉണങ്ങി. ഇനി എന്‍റെ ഊഴം ആണ്..ഈ ലോകത്ത് എനിക്ക് വേണ്ടി പടച്ച എന്‍റെ ഊഴം...അത് ഞാന്‍ പാഴാക്കില്ല...സത്യം...സത്യം...
ഒരു വെരളിയെ പോലെ പോലെ കുതിക്കാന്‍ തുടങ്ങി.......

No comments:

Post a Comment