Friday, November 12, 2010

എന്‍റെ ലക്ഷ്യം മറ്റൊന്നാണ്. അത് തീര്‍ക്കണം.എന്നിട്ട് മതി മറ്റെന്തും.
ഒരു കാവല്‍ക്കാരന്റെ ജോലി പോലെ തികച്ചും നിരീക്ഷണം..എവിടെയോ ഒരു അനക്കം കേട്ടാല്‍
പോലും കാതുകള്‍ അത് കേട്ടെ തീരു.രാത്രി ഉറക്കം വരാറില്ല..അത് കൊണ്ടു എളുപ്പമാണ് .
കാടു പോലെ തോന്നിക്കുന്ന ഈ പ്രദേശം മുഴുവനും നത്തുകളുടെ കരച്ചിലാണ്.
ചെറുപ്പത്തില്‍ സന്ധ്യയുടെ തിടുക്കത്തില്‍ കേള്‍ക്കാറുള്ള അതെ കരച്ചില്‍.
അന്ന് പേടിച്ചു വീട്ടില്‍ വാതില്‍ അടച്ചിരിക്കും.
ഒരു മറു കൂവല്‍ ഉണ്ട്.അതും ഒരു കളിയായി മാറി, പേടി പയ്യെ മാറി പോയി.
മണ്ണെണ്ണ വിളക്കിന്റെ ജ്വാലയില്‍ കറുത്ത മുത്തുകള്‍ അടരുന്ന അതേ രാത്രി.
വെളിച്ചം ഒരു ആളലായി എന്‍റെ കണ്ണുകളെ ത്രസിപ്പിക്കുന്നു.
പുലരുവോളം കണ്ണടക്കാതെ കാത്തിരിക്കാം, ഇനിയും യാമം ബാക്കി ഉണ്ട്
മടികുത്തില്‍ കരുതിയ മദ്യവും കഴിഞ്ഞു. അത് ഒന്നിനും തികയാറില്ല...
കൂടെ കൂട്ടുന്ന ഓര്‍മകളുടെ ചില്ല് പാളികള്‍ പോലെ മുറിവിന്റെ വേദന പോലെ..ഈ രാസനാമം ഞാന്‍ ചൂടുന്നു.
ഒന്ന് മയങ്ങിയാലോ?
ഉറക്കത്തില്‍ ആരും എന്നെ കൊല്ലില്ല. കടന്നു വരുന്ന ഏതൊരു മൃഗവും അസക്തിയുടെതയിരിക്കും...
തീറ്റക്കും, ജലത്തിനും വേണ്ടിയുള്ള ആസക്തി...അത് ഞാന്‍ ഉള്‍കൊള്ളുന്നു..
ഇങ്ങനെ എങ്കിലും എന്‍റെ ലക്ഷ്യം നിറവേറ്റണം...