Thursday, December 23, 2010

ക്രിസ്സ്മസ്സ്




കരോള്‍

ഡിസംബര്‍. കരോളിന്റെ കാലം. ഞങ്ങള്‍ കുട്ടികള്‍ കരോള്‍ നടത്തി.
രാത്രി ഏഴു മണിയോടെ മേക്കപ്പ് ഒക്കെ കഴിഞ്ഞു ഇറങ്ങും.
മുതിര്‍ന്നവരും ഞങ്ങളെ അനുഗമിക്കാറുണ്ട്. രാത്രിയില്‍ നല്ല മഞ്ഞും,തണുപ്പും കാണും
ഒരു പുതപ്പു ആണ് തിരശീലയായി ഉപയോഗിക്കുക
പുതപ്പിന് പിറകില്‍ വേഷക്കാര്‍ നില്‍ക്കും. ആദ്യം രംഗത്ത് വരുന്നത് പപ്പാഞ്ഞി ആയിരിക്കും.
വയറു കുലുക്കി, ഡാന്‍സ് ചെയ്യും..അണിയറയില്‍ പാട്ട് പാടും..
പിന്നെ ചെറിയ ഒരു നാടകം ആണ്. ബൈബിളിലെ ചെറിയ ഒരു രംഗം നാടകമായി അവതരിപ്പിക്കും.
എപ്പൊഴും ഹെരൊധോസിന്റെ കഥ ആയിരിക്കും.
"ആരെവിടെ?"
" അടിയന്‍"
" ഈ നാട്ടിലെ മൂന്നു വയസ്സിനു താഴെയുള്ള എല്ലാ പിഞ്ചു കുഞ്ഞിന്റെയും ശിരസ്സ്‌ അറുത്തു മാറ്റാന്‍ ഞാന്‍ കല്പിക്കുന്നു"
"കല്‍പ്പന കല്‍പ്പന പോലെ നടക്കട്ടെ" ( ഉടെന്‍ പപ്പാഞ്ഞിയുടെ കമന്റ്‌ , മരപ്പണി മരപ്പണി പോലെ നടക്കട്ടെ..)
ചങ്ക് പിളര്‍ക്കുന്ന ഒച്ചയില്‍ അലറും..." പത്തു വെള്ളി കാശിനു വേണ്ടി യേശുവിനെ ഒറ്റി കൊടുത്ത യുദാസ് ..."
പിന്നെ ഒരു നിശ്ചല രംഗം ആണ്. മറിയം, ഔസെഫ് യേശുവിനെ മടിയില്‍ കിടത്തി ഇരിക്കുന്നു.
അടുത്തത് ഡാന്‍സ് ആണ്. മദാമ്മയുടെ വേഷം കെട്ടിയ ഞാന്‍ അരങ്ങു തകര്‍ക്കും.
ഫ്രോക്കും, കൂളിംഗ് ഗ്ലാസും, സ്കാര്‍ഫും , ലിപ്സ്ടിക്കും ഒക്കെ ഇട്ടു ഇംഗ്ലീഷ് പാട്ടില്‍ ലയിക്കും...
ചിലപ്പോള്‍ കൂടെ സായിപ്പും കാണും.
അന്ന് അമ്പതു പൈസ കിട്ടിയാല്‍ കുശാല്‍ ആണ്.
മഞ്ഞില്‍ കരോള്‍ കളിച്ചു നടന്നു മിക്കവാറും പനി പിടിക്കും.
അമ്മ ചീത്ത പറയും. പക്ഷെ മദാമ്മയായി എനിക്ക് മാത്രമേ പ്രവേശനം ഉള്ളു.
അന്ന് ചവിട്ടു നാടകക്കാര്‍ വരാറുണ്ട്. മുളവുകാട്, വയ്പിന്‍ തുടങ്ങിയ സ്ഥലത്ത് നിന്നും ആവും വരവ്.
അത് വളരെ ആസ്വദിക്കാന്‍ പറ്റിയ കലാരൂപം ആണ്.
അവരുടെ കാലുകളുടെ വേഗവും, ചുവടും കാണേണ്ടത് തന്നെ..
ആകര്‍ഷണീയമായ വേഷവിധാനം കാണാന്‍ തന്നെ കണ്ണിനു സായൂജ്യം,
ഇപ്പോള്‍ ഒന്നും ഇല്ല. എന്റെയൊക്കെ മനസ്സില്‍ എപ്പൊഴും ഈ രംഗങ്ങള്‍ അരങ്ങു തകര്‍ക്കുന്നു.

Thursday, December 16, 2010

ഓര്‍ക്കുട്ട് -മൊഴി

എന്നും പ്രേമിക്കാന്‍ പേരിനൊപ്പം പ്രേമം തന്നു
പേരുപോലെ , പോരില്ലാതെ പ്രേമിക്കുക നീ
പേരും, പെരുമയും ഉണ്ടാവട്ടെ നാള്‍ക്കുനാള്‍

ഓര്‍ക്കുട്ട് -മൊഴി

മൌനം ഒന്നും ഉരിയാടില്ല
കേള്‍വി പക്ഷെ നാലു ചുറ്റും വീക്ഷിക്കും
കാഴ്ച അത് വ്യക്തിയുടെ ഉള്ളുപോലെ കാണും
ഉള്ളിലുള്ള മനസ്സ് ശാന്തി തേടും പോലെ
ഓരോ ജീവനും ഏതൊക്കെയോ തേടുന്നു?

Tuesday, December 14, 2010

ഒരു അനുഭവ കഥ

ഇന്നലെ ഉറക്കത്തില്‍ ചെവിയില്‍ ആരോ മന്ത്രിച്ചു, പുലര്‍ച്ചെ എഴുന്നേല്‍ക്കണം. കേട്ടപാതി
കണ്ണ് തുറന്നു.ബിയര്‍ മണക്കുന്ന മുറിയില്‍ ചെറിയ വെട്ടം, അടുത്ത മൂലയിലെ കട്ടിലില്‍ അവന്‍
സുഖമായി ഉറങ്ങുന്നു.ഇനി രാവിലെ അമ്പലത്തില്‍ പോകാന്‍ അവന്‍ ഓര്‍മപ്പെടുതിയതാണോ ?
ഇല്ല, എനിക്ക് തോന്നിയതാവും...

വേനലിന്റെ ചൂടില്‍ മേനി ഉരുകി. കാറ്റില്ല, പുറത്തെ ചില്ലകള്‍ ഒന്നും അനക്കമില്ലാതെ ഉറങ്ങുന്നു.
റോഡില്‍ പായുന്ന വണ്ടികളുടെ കഠോര ശബ്ദം, അപ്പുറത്തെ മുറിയില്‍ നിന്നും ശേഖരമാമെന്റെ
കൂര്‍ക്കംവലി. ഇനി ഉറക്കം നഷ്ടം.തൊട്ടു മുറിയില്‍ കട്ടിലില്ല.പക്ഷെ ആ ഫാനിനു നല്ല കറക്കം ഉണ്ട്.
കിടന്ന കട്ടിലിന്റെ അടിയില്‍ നിന്നും പായ എടുത്തു അവിടെ വിരിച്ചു, അല്പം വെള്ളം കുടിച്ചു കിടന്നു.

നാളെ വെള്ളി ആണ്. ഇന്നേക്കാളും നല്ല മേളം ആയിരിക്കും നാളെ. അത് വെള്ളിയാഴ്ചകളില്‍ പതിവുള്ളത്. നാളെ ഉദയന്റെ ഷാപ്പില്‍ ആകാം. കരിമീന്‍ പൊള്ളിച്ചത് തിന്നിട്ടു കുറെ ആയി. കള്ള് കുടിക്കാന്‍ കൊതി ഉണ്ടെങ്ങിലും കഫക്കെട്ട് ഓര്‍ത്തു വേണ്ടാന്ന് വെക്കും. പറ്റുമെങ്കില്‍ പാടത്തെ പണിക്കാരുമായി പാടിയാല്‍ കൊള്ളാമെന്നുണ്ട്. രാജിവ് ആണ് കിടിലന്‍ പാട്ടുകാരന്‍. " ഇതുവരെ ഈ കൊച്ചു കളിവീണയില്‍..." ആ പാട്ട് ഇപ്പോള്‍ ഹിറ്റായി. കള്ള് കുടിക്കുന്ന സഭകളില്‍ ഒക്കെ കളിവീണ ഒഴുകാന്‍ തുടങ്ങി.

മണി പന്ത്രണ്ടു ആകുന്നേയുള്ളൂ. ഹോ, നേരം ഇനിയും ബാക്കി ഉണ്ട്.
പക്ഷെ കുടിച്ച ബീറിന്റെ വീറു പോയി. ശൂന്യം, ഉറക്കം തന്നെ ശരണം.
കണ്ണടച്ച് കിടന്നു. ഉറക്കം..അത് തനിയെ വരും..പോകും...

എന്തോ തട്ടലും,മുട്ടലും, ശേഖരേട്ടന്റെ ഒച്ചയും കേട്ടാണ് വീണ്ടും എന്നീട്ടത്.
കണ്ണുകളില്‍ നീറ്റല്‍..അത് തുറയുനില്ല...എന്താ? സംഭവിച്ചത്?
" എന്താ.. ഈ ..പുക.."
"വാതില്‍ തുറക്കോ .."
" സുനിയേ "
അവനും എണീറ്റ്‌ ലൈറ്റിട്ടു. മുറിയില്‍ കറുത്ത പുകയാണ്.
ഞാന്‍ ചെന്ന് വാതില്‍ തുറന്നു.
ശേഖരേട്ടന്‍ ഓടിക്കേറി. "അയ്യോ...കിടക്ക ..കത്തുന്നു..."
സുനി ബാത്രൂമിലെക്കോടി. ബക്കറ്റില്‍ വെള്ളം എടുത്തു ഒഴിക്കുകയാണ്.
അനക്കമില്ലാതെ ഞാന്‍ നിന്നു.
ഞാന്‍ കിടന്ന കിടക്കയാണ് എരിയുന്നത്...
തീ ആളി കത്തിയിട്ടില്ല..പക്ഷെ എരിഞ്ഞു എറിഞ്ഞ് അത് ആളി കത്തും.
.....................ദൈവമേ..എന്താ സംഭവിച്ചത്?

നനഞ്ഞ കിടക്ക എടുത്തു പുറത്തിട്ടു.അത് മിക്കതും കഷ്ണഗലായി. നേരം പരക്കെ വെളുത്തു വരുന്നേ ഉള്ളു.
സുനി മുറി അടിച്ചു തുടക്കുകയാണ്..
എന്നെ വിളിച്ചു അടുത്ത മുറിയില്‍ കിടത്തിയ ആ മന്ത്രണം ഞാന്‍ ഓര്‍ത്തു.
കിടക്ക കത്താന്‍ ഉണ്ടായ സാഹചര്യം?
രാവിലെ അതായി ചര്‍ച്ച, പല അഭിപ്രായവും കടന്നു വന്നു.

ഗേറ്റ് തുറക്കുന്ന ശബ്ദം. ആരാ രാവിലെ? ചെത്താന്‍ വരുന്ന ദിനേശന്‍ ആയിരിക്കും.
അത് കരുവാന്‍ രാജു ആണ്. രാവിലെ ദിനേശന്റെ കള്ള് മോന്താന്‍ വരുന്നതാകും.

രാജുവാണ് പറഞ്ഞത്. ഇന്നലെ രാത്രി കെ പി അണ്ണന്‍ മരിച്ചു പോയി.
ഇവിടെ കിടക്ക എരിയുന്ന നേരം...

ഇവിടത്തെ കഥ കേട്ട് രാജുവിന്റെ കണ്ണ് തള്ളി.
ഏറെക്കാലം അണ്ണന്‍ ഉപയോഗിച്ച കട്ടിലും കിടക്കയും ആയിരുന്നു അത്.
പിന്നെ കട്ടിലിന്റെയും, അണ്ണന്റെയും കഥകള്‍ രാജു പറയാന്‍ തുടങ്ങി.
എല്ലാം എല്ലാവര്ക്കും അറിയാവുന്ന കഥകള്‍...

ഒരു സംശയം ബാക്കി വെച്ചിട്ടാണ് ആ കഥ തീരുന്നത്?
എന്നെ രക്ഷിച്ചതു ആരാണ്? .....?

പതിവ് പോലെ ഞാനും സുനിയും കുളിച്ചു അമ്പലത്തില്‍ പോയി.
ശേഖരേട്ടന്‍ വായി നോക്കാന്‍ തോട്ടുവക്കിലെക്കും.

Wednesday, December 8, 2010

ഇന്നു ആശുപത്രിയില്‍ കുഞ്ഞമ്മയെ കാണാന്‍ പോയി. മൂന്നു നാലു ദിവസം ആയി അത്യാസന്ന നിലയില്‍ കിടക്കാന്‍
തുടങ്ങിയിട്ട്. ഒരു വടവൃക്ഷം വെട്ടിയിട്ട പോലെ, കിടക്കയില്‍ ഓക്സിജന്റെ സഹായത്തോടെയും, ബോധം ഇല്ലാത്ത അവസ്ഥയില്‍
ഇടക്കുള്ള മുരള്‍ച്ചയില്‍, ആ ശരീരം കിടന്നു . അത് കണ്ടു നില്ക്കാന്‍ എനിക്ക് കഴിയില്ല. എന്‍റെ അമ്മ ഞാന്‍ പ്രതീക്ഷിചതിനെക്കാള്‍, നന്നായി ആ രംഗം നോക്കി നിന്നു. അതോ അതും അവര്‍ സഹിക്കുകയാകം. പുറത്തു പലരും ഉണ്ടായിരുന്നു.
ഒരു നിമിഷം ഞാന്‍ ഓര്‍ത്തു,..ഒരു വംശം ആണ് ഇല്ലതകുനത്‌? ഒരു വലിയ കുടുംബത്തിന്റെ മുന്‍പിലെ കണ്ണി പൊട്ടാന്‍ തയ്യാറായി നില്കുന്നു. ഒരു തണല്‍ ആണ് നഷടപെടുന്നത്...

Tuesday, December 7, 2010

ചതി

കുറെ നാളായി ഞാന്‍ ചതിയുടെ കയ്യില്‍ ആണ്
പലരും, പലതായി , പലപ്പോഴായി ചതിക്കുന്നു
എന്‍റെ കൂട്ടുകാരന്‍ എന്നെ ചതിച്ചു
എന്‍റെ നാട്ടുകാരന്‍ എന്നെ ചതിച്ചു
എന്‍റെ വാക്കുകള്‍ എന്നെ ചതിച്ചു
എന്‍റെ ശരീരം പോലും എന്നെ ചതിച്ചു
ഇനി ചതിക്കാന്‍ ആരാണ് ബാക്കി?
അമ്മയും, കുഞ്ഞും..അമ്മയും മകളും
അവരും എന്നെ ചതിക്കുമോ?
.........ഒരിക്കല്‍ വേഷം കെട്ടിയ മെയ്യില്‍
ഞാന്‍ എന്‍റെ ചാരിത്ര്യം വിളമ്പി
അത് നാട്ടില്‍ കൊണ്ട് നടന്നു ഞാന്‍ വിറ്റു
അതില്‍ മാത്രം ഞാന്‍ ചതിക്കപെട്ടില്ല
ചതിയാല്‍ തോറ്റത് കുറെ എരപ്പ്കള്‍ മാത്രം.

അസിം കൂട്ടൂരിനു മറുപടി

ഭ്രാന്തന്‍ കുന്നുകള്‍ കേറി, മുകളില്‍ കരേറി
മൂഡന്‍റെ പാറകള്‍ താഴേക്കെറിഞ്ഞു രസിക്കവേ
അട്ടഹാസം പിന്നെ ആര്ത്തുള്ള പുലബലില്‍
കാതോര്‍ത്താല്‍ കേള്‍ക്കാം ന്യായത്തിന്‍ സദാചാരം.
നീയുമത് കേള്കില്ല, ഞാനുമത് കേള്കില്ല
പിന്നെയും പുലമ്പും നമ്മള്‍ ഈ പന്തിരുകുലം !

Monday, December 6, 2010

മുറ്റത്ത്‌ നിന്നിരുന്ന വലിയ വൃക്ഷം ഞാവല്‍ ആയിരുന്നു. അത് കായ്ക്കുന്ന കാലം മുറ്റം നിറയെ പഴങ്ങള്‍ വീണു കിടക്കും. ഒരു ചെറിയ മധുരവും അതിലേറെ ചവര്‍പ്പും ആയിരുന്നു പഴത്തിന്. മുന്നിലെ വേലി നിറയെ കരിമ്പ്‌ ആയിരുന്നു, ചെറുപ്പത്തില്‍ ഇഷ്ടം പോലെ കരിമ്പ്‌ തിന്നു. നല്ല സ്വാദും, മികച്ചതും ആയിരുന്നു ആ ഇനം. ഇപ്പോള്‍ കരിമ്പ്‌ എവിടെ കാണാന്‍? ഉത്സവത്തിനോ, പള്ളി പെരുന്നളിന്നോ ഒക്കെ വിലക്ക് കിട്ടും. കരിമ്പില്‍ ജ്യൂസ്‌ ഒരു ഫാഷന്‍ ആയി മാറി. അതൊക്കെ അന്യ ദേശത്ത് നിന്നും വരുന്നതാണ്. ഞങ്ങള്‍ കലൂരില്‍ താമസം തുടങ്ങിയപ്പോള്‍ മന്ത്രപരമ്പില്‍ നിന്നും ആ കരിമ്പും കൂടെ കൂട്ടി. കലൂരില്‍ അയല്‍പക്കത് ഉള്ള ആളുകള്‍ക്ക് അത് വിസ്മയം ആയിരുന്നു. കുറെ നാളൊക്കെ അത് വളരുകയും, പൂക്കുകയും ഒക്കെ ചെയ്തു. പിന്നെ കുറേശ്ശെ ആയി അത് നശിഞ്ഞു തുടങ്ങി. അശേഷം ഇല്ലാതാകുകയും ചെയ്തു. കൊതി കിട്ടിയതാണെന്നും, കണ്ണ് തട്ടിയതാനെന്നും ഒക്കെ ചിലര്‍ കുട്ടികളായ ഞങ്ങളോട് പറഞ്ഞു.

ഞാവല്‍ മരത്തിന്റെ തണലില്‍ ആയിരുന്നു ഓണക്കളി. ഉച്ചയൂണ് കഴിഞ്ഞു പെണ്ണുങ്ങളും,കുട്ടികളും ഹാജരാകും.ഉമ്മറത്തും മുറ്റത്തും ഒക്കെയായി ആളുകള്‍ നില്‍ക്കുകയും ഇരിക്കുകയും ഒക്കെ ചെയ്തു.വൃത്തത്തില്‍ നിന്നാണ് കൈകൊട്ടി കളിക്കുന്നത്. ഒരുപാടു ഓണപ്പാട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഒന്നും എനിക്ക് ഓര്‍മ കിട്ടുനില്ല. അമ്മൂമ്മ മുതല്‍ ചെറിയ കുട്ടികള്‍ വരെ കളിക്കും.ജാതിമത ഭേദം ഇല്ലാതെ ആളുകള്‍ ആഘോഷിച്ചു. സന്ധ്യ ആയാല്‍ വൃത്തത്തിനു നടുക്ക് ഒരു സ്ടൂളില്‍ നിലവിളക്ക് കത്തിച്ചു വെക്കും. അന്ന് മിക്ക വീടുകളിലും മണ്ണെണ്ണ വിളക്കുകള്‍ ആണ്. അന്ന് നിലാവും വെളിച്ചവും ഉണ്ടായിരുന്നു. ആകാശം നീലിമയില്‍ തുടിച്ചു, നല്ല ഇളം കാറ്റു വീശുകയും ഉഷ്ണത്തെ അകറ്റുകയും ചെയ്തിരുന്നു.ആവിശ്യത്തിന് മാത്രമേ ആളുകള്‍ ആഹാരം കഴിക്കുകയും നന്നായി പണിഎടുക്കുകയും ചെയ്യുന്നത് കൊണ്ട് അവരുടെ ദേഹം തലര്‍നില്ല. ആ പ്രസരിപ്പും, ചൊടിയും
ഓര്‍മകളില്‍ പോലും ഇപ്പോള്‍ ഇല്ലാതായി.

ഓണപ്പാട്ടുകളില്‍ തമാശ പാട്ടുകളും, അല്പം അശ്ലീലം കലര്‍ന്നവയും ഉണ്ടായിരുന്നു.
അതൊക്കെ അന്ന് മനസിലായിരുന്നില്ല. അത് അശ്ലീലം ആണെന്ന് ആരും കരുതിയും ഇല്ല. അമ്മമ്മ മരിക്കുന്നതിനു മുന്പായി ആ പാട്ടുകള്‍ എഴുതി വെക്കണം എന്ന് കരുതി. പക്ഷെ അത് നടന്നില്ല. അറിയാവുന്ന പലരും ഇന്നില്ല. കലൂരില്‍ ഓണം ആഘോഷം പൂക്കളത്തിലും, സദ്യയിലും ഒതുങ്ങി. കേവലം ഒരു കിലോ മീറ്റര്‍ ദൂരം മാത്രമേ ഉള്ളു എന്നിട്ടും അങ്ങോട്ടുള്ള യാത്ര ഇടക്കെ ഉള്ളു.
ഓണത്തിന്റെ പകല്‍ അവിടെ കൂടും.ഒരു വര്‍ഷത്തെ ഇടവേളയില്‍ ചേച്ചിക്കും മറ്റും ഓണക്കളിയില്‍ ചേരാന്‍ നാണം ഇടയാക്കി.

ആളുകള്‍ വലുതാകുബോള്‍ പലതും വിസ്മരിക്കുന്നു. ഒന്നും നേടുന്നുമില്ല? ഒരു കളിക്കുള്ള ചുറ്റുവട്ടം കലൂരില്‍ ഇല്ലായിരുന്നു. ഹിന്ദു കുടുംബമായി ഞങ്ങള്‍ മാത്രം. അമ്മയുടെ വാശിയില്‍ തൊട്ടു ചേര്‍ന്നുള്ള പറമ്പില്‍ ഒരു പ്രോഗ്രാം പോലെ ഒരിക്കല്‍ ഓണക്കളി നടത്തി. പ്രോഫ്ഫെഷനാല്‍ കളിക്കാര്‍ ആയിരുന്നു അത്. മൈക്കും മറ്റും ഉണ്ടായിരുന്നു. നാട്ടുകാര്‍ ധാരാളം വരികയും ആ പരിപാടി കേമത്തോടെ നടത്തുകയും ചെയ്തു.ഒരു വര്ഷം മാത്രമേ അത് നടന്നുള്ളൂ.ഓരോ വര്‍ഷവും ഓരോന്ന് കുറഞ്ഞു കുറഞ്ഞു വന്നു.അവസാനം കൊടുക്കല്‍, വാങ്ങല്‍ പോലും ഇല്ലാതായി. എല്ലാവരും അവരവരിലെക്കൊതുങ്ങി. (തുടരും)

Sunday, December 5, 2010

ഓണ നാളുകളില്‍ വിടരുന്ന ഒരു പൂവാണ് എന്‍റെ വീട്..ആ പൂവ് എന്ന് മുതല്‍ വിടരാന്‍ തുടങ്ങി
എന്നൊന്നും അറിയില. ഓര്‍മ വെച്ച കാലം മുതല്‍ എന്‍റെ വീട്ടില്‍ ആയിരുന്നു ദേശക്കാരുടെ ഓണം.
ചിങ്ങം പിറന്നാല്‍ പിന്നെ പരീക്ഷയുടെ ചൂടാണ്. അത്തം മുതല്‍ പൂക്കളം ഇടണം. അതിനിടയില്‍ ആണ് പരീക്ഷ.
വൈകുന്നേരം സ്കൂള്‍ വിട്ടു വന്നാല്‍ പിന്നെ ചായ കുടി കഴിഞ്ഞു ഇറങ്ങും. പൂക്കള്‍ പറിക്കാന്‍.
എല്ലാവരും ഉണ്ടാകും കൂടെ. കാക്കപ്പൂ പറിക്കാന്‍ ആണ് വിഷമം. വയലെറ്റ് നിറത്തില്‍ ഒരു കടുകോളം
വലിപ്പമുള്ള പൂവാണ് . കുറെ നേരം ശ്രമിച്ചാലേ ഒരു കൈ കുമ്പിള്‍ കിട്ടു. അതാണ് പൂക്കളത്തിലെ പ്രഥമ നിറം..
പിന്നെ തുമ്പ, തൊട്ടാവാടി, കോളാമ്പി, തെച്ചി, കൊങ്ങിണി, ഒക്കെ അന്ന് പല പറമ്പിലും കിട്ടും.
ഇടക്ക് കുറച്ചു ദൂരെ റയിലിന്റെ അപ്പുറത്തും ഒക്കെ പോകും. അവിടെ പേരറിയാത്ത പൂക്കള്‍ ഉണ്ട്.
ഞാന്‍ പഠിക്കുന്ന സ്ചൂളിനടുത്തുള്ള പറമ്പില്‍ മുരിക്കിന്റെ പൂവും, അതിനപ്പുറത്തെ പാടത്തു നിന്നും
പായലില്‍ ഉള്ള പൂക്കളും പറിക്കും.
ചേമ്പിലയില്‍ ആണ് പൂക്കള്‍ ശേഖരിക്കുന്നത്. അത് ഓരോന്നായി കൂടയില്‍ വെക്കും.
ചിലത് പങ്കിടും. എല്ലാ വീട്ടിലും പൂവിടും. ആര്‍ക്കും മത്സരം ഒന്നും ഇല്ല.
വൈകുന്നേരം സ്കൂള്‍ വിട്ടു വന്നാല്‍ ആദ്യം പൂക്കളം വാരലാണ് .
"ആര്പ്പോഓഓ........ഇറോഓഒ"...എന്ന് വിളിച്ചു പൂക്കള്‍ വാരി പെരയുടെ പുറത്തിടും.
ഓടിന്റെ കൂരയില്‍ പൂക്കള്‍ ചിതറി കിടക്കും. അതാണ് അതിന്റെ ശരി.
അതിന്റെ കാരണം ഒന്നും എനിക്കറിയില്ല. ഞാന്‍ ആരോടും ചോദിച്ചിട്ടും ഇല്ല്ല.

അതിനിടയില്‍ ഓണക്കോടി എടുക്കും.അന്ന് റെഡിമൈഡ് ഒന്നും ഇല്ല. ഒക്കെ തയ്പിച്ചു എടുക്കും.
എനിക്കും ചേട്ടനും ഒരു പോലത്തെ ആണ് എപ്പൊഴും.

തിരുവോണത്തിന്റെ തലേന്ന് ഓണത്തപ്പനെ ഒരുക്കണം.
അരിപ്പൊടിയുടെ പൊട്ടുകള്‍ കുത്തി അത് റെഡി ആക്കും.
മുറ്റത്ത്‌ പൂക്കളം ഇടുന്ന ചാണക വട്ടത്തില്‍ തറ കെട്ടും.
കുരുത്തോല കൊണ്ട് നാലു വശവും തോരണം കെട്ടും.
ബാക്കി വരുന്ന അരിപ്പൊടി അതില്‍ വിതറും. അതോക്ക് കഴിഞ്ഞാണ് ഉറങ്ങുക,
അടുക്കളയില്‍ അച്ഛനും, അമ്മയും സദ്യ ഒരുക്കത്തില്‍ ആയിരിക്കും.
ഇഞ്ചി, ഉള്ളി, കായ അതൊക്കെ അച്ഛന്‍ ഉണ്ടാക്കും... ഞാന്‍ ഉറങ്ങി പോകും.
വെളുപ്പിനെ " അര്ര്‍പ്പോ...' വിളിയുടെ ശബ്ദം കേട്ടാണ് ഉണരുക.
അമ്മ കുളിച്ചു ഓണക്കോടി, ( മുണ്ടും നേര്യതും) ഉടുത്തു ഓണത്തപ്പനെ വരവേല്‍ക്കാന്‍ നില്‍ക്കും.
ഇരിക്കാന്‍ ഉപയോഗിക്കുന്ന പലകയില്‍ ഓണത്തപ്പനെ വെച്ച് ,തലയില്‍ വെച്ച് കളം ചുറ്റും.
പിറകില്‍ തുമ്പയും, കുരുതോലക്കീരും ചേര്‍ത്ത കൂട്ട് വിതറി കൊടുക്കും.
എല്ലാ ദിശയിലേക്കും ഓരോന്നു വെക്കും..കുറെ നേരം അര്പ്പോഒ ഇറോഒ വിളിക്കും...
ഓണം വന്നു കേറി..ഇനി കുളിക്കണം...പുതിയ ഉടുപ് ഇടണം...കളിക്കണം...(തുടരും)

Friday, December 3, 2010

ഒരിക്കലും മറക്കാത്ത ഒരു നോവല്‍ പോലെ ആണ് എനിക്ക് മന്ത്രപ്പരമ്പ്.
ഒരു നഗരവാസി എന്ന് എന്നെ അക്ഷേപിക്കുമ്പോള്‍, ഞാന്‍ അനുഭവിച്ച മൂല്യത്തിന്റെ
വില പലരും അറിയുനില്ല. അതായിരിക്കാം എന്‍റെ ഇപ്പോഴുള്ള അറിവിന്റെ മുതലും.
സ്ത്രീ ജനനം കൊണ്ടു സമ്പുഷ്ടമായ വീട്ടില്‍ രണ്ടാമത്തെ തലമുറയില്‍ ആണ് പുരുഷ പ്രജകള്‍
ജനിച്ചു തുടങ്ങിയത്. അതിന്റെ അവസ്ഥ ഒരു വിഭാഗം അനുഭവിക്കുകയും ഉണ്ടായി.
നല്ല ശരീര പുഷ്ടിയും, ആകാരഭംഗിയും ഉള്ള ഭൂരിപക്ഷത്തെ വേള്‍ക്കാന്‍ നാട്ടിലെ പ്രമാണിമാര്‍
കാത്തു നിന്നു. ആഗ്രഹിച്ചത് കിട്ടാതെ പോയ കഥകളും അനവധി.

എന്‍റെ കഥയിലെ ഒരു ഇടം ഇവിടെ തുടങ്ങുന്നു.
അതായതു മന്ത്രപറമ്പിലെ പനയും, തറയും..വിളക്കും...കലശവും ഒക്കെ...
വര്‍ഷത്തില്‍ ഒരിക്കല്‍ ദാഹം വെയ്പ്പ്. കള്ളും, ചാരായവും, പുത്തന്‍ മുണ്ടും ഒക്കെ
വെക്കണം. ഊണിനു ഇറച്ചിയും, വിഭവങ്ങളും വേറെ. കലശം വെച്ചിട്ട് എല്ലാവരും മുറിയില്‍ നിന്നും
മാറി മുറ്റത്തിറഗും. വിരുന്നുകാര്‍ വന്നു കള്ളും,ചാരയവും, ഊണും ഒക്കെ കഴിക്കും
എന്നിട്ട് പോകുമ്പോള്‍ ഇഷ്ടമുള്ള പലതും എടുത്തു കൊണ്ടു പോകും..അതാണ് പതിവ്
എത്രയോ പ്രാവിശ്യം ഞാന്‍ ശ്രദ്ധിച്ചു..മുണ്ടുകള്‍ ഒന്നും തിരിച്ചു വരുമ്പോള്‍ കാണാറില്ല..
എന്നെ അതിശയിപിച്ച ഒരു കാര്യമായിരുന്നു അത്.
സന്ധ്യക്ക് കള്ളും, ചാരായവും മേടിക്കാന്‍ പോകുന്നത് ഞാനും തമ്പി ചേട്ടനും ആവും.
ഒരു തുള്ളി എടുത്തു രുചി നോക്കാനും മടിച്ചില്ല. കള്ള് അന്ന് തീര്‍ത്ഥം പോലെ വിളമ്പും.
തറയില്‍ ആരൊക്കെ ആണെന്ന് അന്നറിയില്ല.കര്നോമ്മാര്‍ എന്നാണ് പറയുക.
പേടിക്കേണ്ട എന്ന് പറയുമ്പോഴും, സന്ധ്യക്ക് ആ വഴി നോക്കാന്‍ പോലും പേടി.
മുടി അഴിച്ചു നില്‍ക്കുന്ന യെക്ഷിയെ പോലെ ആ പനമരം കാലമേറെ വളര്‍ന്നു നിന്നു.
കൂട്ടത്തില്‍ ബ്രഹ്മരക്ഷസ്സുകളും...

സ്കൂള്‍ തുറക്കുന്ന ജൂണ്‍ മാസം മുതല്‍ കനത്ത മഴയായി.
കൊട്ടെകനാല്‍ നിറഞ്ഞൊഴുകും.പല ദിവസവും ക്ലാസ്സ്‌ ഉണ്ടാകില്ല.
റോഡും,തോടും ഒരുപോലെ കിടക്കും...
പണിക്കശ്ശേരി പറമ്പിലെ വീടുകള്‍ വെള്ളം കേറി നിറയും. അവിടന്നാണ് കിഴക്കോട്ടു വെള്ളത്തിന്റെ ഒഴുക്ക്.
തോട്ടിലൂടെ പലതും ഒഴുകി വരും.കുട്ടികളായ ഞങ്ങള്‍ക് ആഘോഷമാണ്.
മീന്‍ പിടുത്തം ആണ് മിക്കവാറും.ചിലപ്പോള്‍ വില കൊടുത്തു വാങ്ങാന്‍ മാത്രം കിട്ടുന്ന ഗെപ്പിയെ വരെ ഒഴുക്കില്‍ കിട്ടും,.
റെയിലിന്റെ അടിയിലൂടെ തോട് നിറഞ്ഞു ഒഴുകി.
ചിലപ്പോള്‍ വീട്ടില്‍ വെള്ളം കേറും.ഇപ്പോള്‍ വെള്ളകെട്ടില്ല.കനത്ത കോണ്ക്രീറ്റ് കൊണ്ടു തോടിനെ അടക്കി.
അത് പേരണ്ടൂര്‍ കനാലില്‍ ശക്തിയോടെ ചെന്ന് പതിച്ചു. കലൂരിലൂടെ ആണ് കനാല്‍ പോകുന്നത്.
പോളകള്‍ മൂടിയ കനാല്‍ ഇന്നും ഭൂമധ്യരേഘ പോലെ ഒഴുകുന്നു.
കലൂര്‍ ദേശം അന്ന് നിറയെ പാടവും, കൃഷിയും ഒക്കെ ആണ്.
വെള്ളം കേറി പല വീടുകളും കുതിരും.അവരൊക്കെ തൊട്ടടുത്ത സ്കൂള്‍മുറിയില്‍ തമ്പടിക്കും. (തുടരും)

Wednesday, December 1, 2010

മന്ത്ര പറമ്പില്‍ അന്ന് ഒരു മുസ്ലിം കുടുംബം മാത്രമേ ഉണ്ടായിരുന്നുള്ളു.അന്ന് അവര്‍ തട്ടം
ഉപയോഗിച്ചിരുന്നു,അതും വല്ലപ്പോഴും മാത്രം.വേറൊരു കുടുംബം ഉണ്ടായിരുനെങ്ങിലും അവരെ
കുറിച്ച് എനിക്ക് നല്ല ഓര്‍മയില്ല.അധികം താമസിയാതെ അവര്‍ വീട് വിറ്റു പോകയും ചെയ്തു.
ആ വീട്ടില്‍ തീപെട്ടി പടം ബുക്കില്‍ ഒട്ടിച്ചു വെക്കുന്ന ഒരു നാസ്സര്‍ ഉള്ളതായി ഓര്‍മയുണ്ട്.
അവശേഷിച്ച വീട്ടില്‍ വലിയൊരു മാവും അതില്‍ ഒരു ഊഞ്ഞാലും കെട്ടിയിരുന്നു.
എന്‍റെ തറവാട്ടില്‍ നിന്നാണ് മിക്ക വീടുകളിലും പാല് കൊടുത്തിരുന്നത്. ഞാന്‍
പാലുമായി ചെല്ലുമ്പോള്‍ ഊഞ്ഞാല്‍ ഉയരത്തില്‍ ആടാറുണ്ട്‌.അപ്പോള്‍ അത്
നോക്കി അവിടത്തെ സുബൈദ ഉമ്മ " അള്ള..പടച്ചോനെ.." എന്നൊക്കെ പറഞ്ഞു പേടിച്ചു
അത് നോക്കി നില്‍ക്കും. അവരെ പേടിപ്പിക്കാന്‍ എനിക്കിഷ്ടം
ആയിരുന്നു.കറുത്ത് തടിച്ചു ഉയരമുള്ള, ജിമിക്കി കാതിലിട്ട ഒരു പാവം ഉമ്മ.
ഇവരുടെ ഭര്‍ത്താവിന്റെ സഹോദരനും കുടുംബവും റെയിലിന്റെ അപ്പുറം
താമസിച്ചിരുന്നു.

കുറെ നാളുകള്‍ക്ക് ശേഷം വാടകയ്ക്ക് ഒരു കുടുംബം വന്നു ചേര്‍ന്നു.
അതും റെയിലിന് അപ്പുറം ആയിരുന്നു.എന്‍റെ ചേച്ചി അവിടത്തെ കുട്ടികള്‍ക്ക്
ടുഷന്‍ എടുക്കുമായിരുന്നു.അതുകൊണ്ട് അവരുമായി നല്ല അടുപ്പത്തില്‍ ആയിരുന്നു
ഞങ്ങള്‍. വര്‍ഷഗള്‍ക്ക് ശേഷമാണ് ആ ഉമ്മ മലയാള സംവിധായകന്‍ ഫാസിലിന്റെ
സഹോദരി ആണെന്ന് അറിയുന്നത്.അവരുടെ മകന്‍ ഷാജി ഇപ്പോള്‍ അഭിനേതാവ്
ആണെല്ലോ.ചെറുപ്പത്തില്‍ അങ്ങനെ ഒരു കാര്യം ആലോചിച്ചിട്ട് പോലുമില്ല.


എന്‍റെ സ്കൂളിന്റെ മുന്നില്‍ ആയിരുന്നു മമ്മാലിക്കയുടെ പലചരക്ക് കട,ആ
പ്രദേശത്തെ അകെ കൂടിയുള്ള സ്ഥാപനം.അതുകൊണ്ട് നാട്ടുകാര്‍ക്ക്‌ മുഴുവനും
മമ്മാലിക്ക പ്രിയപെട്ടവന്‍ ആയിരുന്നു.അയാളുടെ മകന്‍ ആസാദ്‌ എന്‍റെ
ക്ലാസില്‍ ആണ്. കടയില്‍ ചന്ദ്രന്‍, ഉമ്മര്‍, ആറൂന്‍ എന്ന ചെറുപ്പക്കാര്‍
ആയിരുന്നു ഉണ്ടായിരുന്നത്. താറാവ്മുട്ട ചോദിച്ചു വരുന്ന പെണ്‍കുട്ടികളോട്
"തൂറാന്‍ മുട്ടുന്നോ" എന്ന് കളിയാക്കി അവര്‍ ചോദിക്കും. "ഒന്ന് പോടോ.."
എന്ന് പറഞ്ഞു പെണ്‍കുട്ടികള്‍ നാണിച്ചു നിക്കും.രാത്രി കട അടക്കുമ്പോള്‍
ഉപ്പിന്റെ ചാക്ക് മാത്രം അകത്തേക്ക് എടുത്തു വെക്കാറില്ല.വര്‍ഷങ്ങളോളം അത്
മോഷ്ടിക്കപ്പെടാതെ പുറത്തിരുന്നു.

നോര്‍ത്തില്‍ നിന്നും മാറി എന്‍റെ കുടുംബം കലൂരില്‍ താമസമാക്കി. ആ പരിസരത്ത് വാടകയ്ക്ക്
താമസിച്ചിരുന്ന ഒരു മുസ്ലിം കുടുംബം മാത്രമേ ഉണ്ടായിരുന്നുള്ളു.തടിച്ച
ശരീരമുള്ള ഉമ്മയും, ഉപ്പയും, പരപ്പന്‍അങ്ങാടി ആയിരുന്നു അവരുടെ സ്വദേശം.
ബിനു എന്നും ബിജു എന്നും പേരുള്ള ഒരാണും ഒരു പെണ്ണും മക്കളായി അവര്‍ക്കുട്.
അവരുടെ വീട്ടില്‍ നിന്നും മട്ടണ്‍ ബിരിയാണി കഴിക്കാറുണ്ട്. അതിന്റെ മനവും
സ്വാദും ഒക്കെ ഇപ്പോഴും നാവില്‍ നില്‍ക്കുന്നു.അതോപോലെ ഒരു ബിരിയാണി പിന്നെ
കഴിച്ചിട്ടില്ല. അവര്‍ വേറെ വീട് വാങ്ങി മാറി.കുറെ നാളുകള്‍ക്ക് ശേഷം ആ ഉമ്മ ഒരു
പെണ്‍കുട്ടിയെ കൂടി പ്രസവിച്ചു എന്ന് കേട്ടപ്പോള്‍ നാണം തോന്നി. അവരുടെ
മക്കള്‍ മുതിര്‍ന്നിരുന്നു.

ഒരു ദിവസം ഞാന്‍ ആ വീട്ടില്‍ പോയി. തൊട്ടിലില്‍ മുന്ന് വയസായ ഒരു സുന്ദരി കുട്ടി.
മുംതാസ് എന്നാണ് അവള്‍ക്കു പേരിട്ടിരുന്നത്.ആ കുഞ്ഞിനു സംസാര ശേഷി ഇല്ലായിരുന്നു.
" വയസ്സാന്‍ കാലത്ത് പടച്ചോന്‍ എനിക്ക് തന്നതാ സുനീ ...", അവര്‍ ഉള്ളുരുകി പറഞ്ഞു.
എനിക്ക് വല്ലാതെ വിഷമം തോന്നി.എനിക്ക് അന്നും അവര്‍ ബിരിയാണി ഉണ്ടാക്കി തന്നു.


എന്ന് എന്‍റെ നാട്ടില്‍ കുട്ടികള്‍ മുതല്‍ പര്‍ദ്ദ ഇട്ടാണ് നടക്കുന്നത്. പലരും ഈ നാട്ടുകാരല്ല.
പലരുടെയും മുഖം കാണാന്‍ പറ്റാറില്ല.സന്ധ്യ നേരം റോഡില്‍ ഈ ഉമ്മമാരെ കാണുമ്പോള്‍
ചെറുപ്പത്തില്‍ തോന്നിയ ഒരു ഭയം ഇപ്പോഴും എനിക്ക് തോന്നും.

നളചരിതം

ഞാന്‍ പറയാതെ തന്നെ നീ വന്നു.ഒരു മിസ്സ്‌ കാള്‍ പോലും തരാതെ, ഒരു എസ് എം എസ് പോലും തരാതെ?
ഇന്നു എം.ജി റോഡില്‍ തിരക്കില്ല, വെള്ളകെട്ടും ഇല്ല...എന്‍റെ പതിവ് സ്ഥലം, നീ ഒരു പക്ഷെ അറിയും...
ഞാനും എന്‍റെ മൂപ്പിലാനും സന്ധിക്കുന്ന മുറി.അവിടെ പോസിറ്റീവ് എനര്‍ജി മാത്രം!
ഇന്നു വോഡ്ക ഇല്ല.പകരം ചാത്തന്‍ സാധനം ? നല്ല അയല വറുത്ത്/ വിജയന്‍റെ കടയില്‍ നിന്ന്
ലോ കോളേജിന്റെ ഹോസ്റലില്‍ എപ്പോള്‍ അജിത്‌ ഇല്ല. ലൈവ് ആയി തുണിയില്ലാതെ കുളിക്കുന്ന പിള്ളേരും ഇല്ല.
അത് അന്ത കാലം. എല്ലാവരും എപ്പോള്‍ മലയാളികള്‍ ആണ്.
മലയാളി ഇന്നു വെച്ചാല്‍ സ്വസ്ഥം അറിയാത്തവന്‍ എന്ന് അര്‍ഥം
നമ്മള്‍ എവിടെ കാണും? ദര്‍ബാര്‍ ഹാള്‍ ഗ്രൌണ്ട് എപ്പോള്‍ സര്‍കാര്‍ വകയാണ്. അവിടെ പുല്ലു മേട്ടില്‍ പേടിച്ചിരിക്കാന്‍ ഞാന്‍ ഇല്ല.വണ്ടി വെക്കാന്‍ കാശു കൊടുക്കണം.എറണാകുളതപ്പനെ തൊഴാന്‍ ഇനി കാശു കൊടുകേണ്ടി വരുമോ?
ആയിരത്തി ഒന്ന് കതിന വെടികള്‍ പൊട്ടുന്ന ശബ്ദം കാതില്‍ മുഴങ്ങുന്നു.
ഒന്‍പതു രാത്രിയിലെ നളചരിതം !!!

Friday, November 12, 2010

എന്‍റെ ലക്ഷ്യം മറ്റൊന്നാണ്. അത് തീര്‍ക്കണം.എന്നിട്ട് മതി മറ്റെന്തും.
ഒരു കാവല്‍ക്കാരന്റെ ജോലി പോലെ തികച്ചും നിരീക്ഷണം..എവിടെയോ ഒരു അനക്കം കേട്ടാല്‍
പോലും കാതുകള്‍ അത് കേട്ടെ തീരു.രാത്രി ഉറക്കം വരാറില്ല..അത് കൊണ്ടു എളുപ്പമാണ് .
കാടു പോലെ തോന്നിക്കുന്ന ഈ പ്രദേശം മുഴുവനും നത്തുകളുടെ കരച്ചിലാണ്.
ചെറുപ്പത്തില്‍ സന്ധ്യയുടെ തിടുക്കത്തില്‍ കേള്‍ക്കാറുള്ള അതെ കരച്ചില്‍.
അന്ന് പേടിച്ചു വീട്ടില്‍ വാതില്‍ അടച്ചിരിക്കും.
ഒരു മറു കൂവല്‍ ഉണ്ട്.അതും ഒരു കളിയായി മാറി, പേടി പയ്യെ മാറി പോയി.
മണ്ണെണ്ണ വിളക്കിന്റെ ജ്വാലയില്‍ കറുത്ത മുത്തുകള്‍ അടരുന്ന അതേ രാത്രി.
വെളിച്ചം ഒരു ആളലായി എന്‍റെ കണ്ണുകളെ ത്രസിപ്പിക്കുന്നു.
പുലരുവോളം കണ്ണടക്കാതെ കാത്തിരിക്കാം, ഇനിയും യാമം ബാക്കി ഉണ്ട്
മടികുത്തില്‍ കരുതിയ മദ്യവും കഴിഞ്ഞു. അത് ഒന്നിനും തികയാറില്ല...
കൂടെ കൂട്ടുന്ന ഓര്‍മകളുടെ ചില്ല് പാളികള്‍ പോലെ മുറിവിന്റെ വേദന പോലെ..ഈ രാസനാമം ഞാന്‍ ചൂടുന്നു.
ഒന്ന് മയങ്ങിയാലോ?
ഉറക്കത്തില്‍ ആരും എന്നെ കൊല്ലില്ല. കടന്നു വരുന്ന ഏതൊരു മൃഗവും അസക്തിയുടെതയിരിക്കും...
തീറ്റക്കും, ജലത്തിനും വേണ്ടിയുള്ള ആസക്തി...അത് ഞാന്‍ ഉള്‍കൊള്ളുന്നു..
ഇങ്ങനെ എങ്കിലും എന്‍റെ ലക്ഷ്യം നിറവേറ്റണം...

Monday, October 25, 2010

പണ്ടൊക്കെ എന്ത് സുഖമായിരുന്നു...
ഓര്‍മ്മകള്‍, അവ ഞാനൊന്ന് അയവിറക്കുന്നു..
ചം, ചം, ചം..

"ഹായ് മനു, ആര്‍ യൂ മാരീഡ്?"
"നോ, നോ, ഐയാം എ ബാച്ചി"
"ബാച്ചി?"
"യെസ്സ്, ബാച്ചി"
മച്ചി, കൊച്ചി, പിച്ചി എന്നൊക്കെ പറയുന്ന പോലെ ബാച്ചി!!!
പറയാനും, കേള്‍ക്കാനും ഇമ്പമുള്ള വാക്ക്.

ഓഫീസില്‍ ചെല്ലുമ്പോള്‍ ബോസ്സ് 'എന്താടാന്ന്' ചോദിച്ചാല്‍ 'നീ പോടാന്ന്' പറയാനുള്ള ചങ്കൂറ്റം, ഇനി ഇവിടെ ജോലി ചെയ്യേണ്ടാന്ന് എച്ച്.ആര്‍ പറഞ്ഞാല്‍, 'ചുവന്ന നൈലോണ്‍ സാരിയില്‍ നിങ്ങള്‍ സുന്ദരിയാണെന്ന്' സൂചിപ്പിക്കാനുള്ള മഹാമനസ്ക്കത, ഇത്രേം ശമ്പളമേ തരൂന്ന് കമ്പനി പ്രഖ്യാപിച്ചാല്‍ 'ഐ ഡോണ്ട് ലൈക്ക് ദിസ്സ് ഡേര്‍ട്ടി കമ്പനി' എന്ന് വിളിച്ച് കൂവാനുള്ള ആര്‍ജ്ജവം, എന്നിങ്ങനെ എണ്ണപ്പെട്ട കഴിവുകള്‍ ഈ ബാച്ചി ലൈഫില്‍ എന്നോടൊപ്പമുണ്ടായിരുന്നു.

പക്ഷേ കല്യാണം കഴിഞ്ഞതോടെ എല്ലാം കീഴ്മേല്‍ മറിഞ്ഞു...
ജോലി ഉണ്ടായിട്ട് വക വയ്ക്കാത്തവര്‍ (ഭാര്യയല്ല!), ജോലി ഇല്ലെങ്കില്‍ എങ്ങനെ ട്രീറ്റ് ചെയ്യും എന്നത് മനോമുകുരത്തില്‍ മൊട്ടായി വിരിഞ്ഞപ്പോള്‍ ഞാന്‍ ഒന്ന് തീരുമാനിച്ചു, ഓഫീസില്ഇനി ഞാന്‍ ഒരു മര്യാദരാമന്‍ ആയിരിക്കും.അങ്ങനെ ഞാന്‍ ഒരു പുതിയ ജീവിതം ആരംഭിച്ചു, അതോടെ എന്‍റെ ദിവസങ്ങള്‍ തിരക്ക് പിടിച്ചതായി തുടങ്ങി.

എന്നും രാവിലെ സഹധര്‍മ്മിണിയുടെ ആവലാതികള്‍..
"ചേട്ടാ, ഉപ്പില്ല, മുളകില്ല, പാലില്ല, തൈരില്ല...."
വൈകിട്ട് കൊണ്ട് വരാമേ!!!!

ഓഫീസില്‍ പ്രോജക്റ്റ് മാനേജരുടെ അന്വേഷണങ്ങള്‍..
"ഡോക്കുമെന്‍റ്‌ എവിടെ? കോഡ് എവിടെ? ആപ്ലിക്കേഷന്‍ എവിടെ?"
ഇപ്പോ തയാറാക്കാമേ!!!!

ഇടക്കിടെ എച്ച്. ആര്‍ (കമ്പനിയിലെ ഏറ്റവും സുന്ദരി) വരും..
കുണുങ്ങി കുണുങ്ങിയുള്ള വരവ് കാണുമ്പോള്‍ ഊഹിച്ചോണം, ഇട്ടിരിക്കുന്നത് പുതിയ ഡ്രസ്സാ.അതിനെ പറ്റിയുള്ള അഭിപ്രായം അറിയാനുള്ള വരവാ.നമ്മളായിട്ട് എന്തിനാ കുറക്കുന്നത്, വെറുതെ വച്ച് കാച്ചി:
"മേഡം, ഈ ഡ്രസ്സില്‍ സുന്ദരി ആയിരിക്കുന്നു"
അവരൊന്ന് വെളുക്കെ ചിരിച്ചു, എന്നിട്ട് പരിഭവത്തോടെ ചോദിച്ചു:
"എന്താ മനു, ഈ ഡ്രസ്സിടുമ്പോള്‍ മാത്രമാണോ ഞാന്‍ സുന്ദരി ആയത്?"
'അയ്യോ അല്ലേ, ഡ്രസ്സൊന്നും ഇട്ടില്ലെങ്കിലും മാഡം സുന്ദരിയാണേ' എന്ന് പറയാന്‍ വന്നത് മനപൂര്‍വ്വം വിഴുങ്ങി, പകരം ഒരു ചിരി ചിരിച്ചു, നാക്ക് വച്ച് ചുണ്ടൊന്ന് നനച്ചു(വെറുതെ!), അത്രമാത്രം.

വൈകിട്ട് വീട്ടിലെത്തി സഹധര്‍മ്മിണിയോട് ഈ തമാശ ഉണര്‍ത്തിച്ചു, എല്ലാം കേട്ടപ്പോള്‍ അവളും പൊട്ടിച്ചിരിച്ചു.തുടര്‍ന്ന് കിരണ്‍ ടീവി ഓണ്‍ ചെയ്തു കൊണ്ട് ഊണ്‌ കഴിക്കാന്‍ ഇരുന്നു.വിഷമങ്ങള്‍ മറന്ന് പൊട്ടിച്ചിരിക്കാന്‍ താഹ ഒരുക്കിയ മലയാളം പടം..
ഈ പറക്കും തളിക!!
ദിലീപിന്‍റെയും ഹരിശ്രീ അശോകന്‍റെയും തമാശകള്‍ കണ്ട്കൊണ്ട്, മാമ്പഴപുളിശ്ശേരിയും, കടുമാങ്ങായും കൂട്ടി കുഴച്ച് വലിയൊരു ഉരുള വായിലേക്ക് വച്ചപ്പോള്‍ സഹധര്‍മ്മിണി ചോദിച്ചു:
"എച്ച്. ആറിലെ ആ പെണ്ണ്‌ അത്ര സുന്ദരിയാണോ?"
ഗ്ലും!!!!
ഉരുള അറിയാതെ വിഴുങ്ങി പോയി!!!
കര്‍ത്താവേ, പണിയായോ??
"ആണോ ചേട്ടാ, സുന്ദരിയാണോ?"
ആയി, പണിയായി!!!
ശെടാ, ഒന്നും വേണ്ടായിരുന്നു.
ഒടുവില്‍ അവള്‍ക്ക് സമാധാനമാകട്ടെ എന്ന് കരുതി പറഞ്ഞു:
"ഹേയ്, ഇന്ന് ആ ഡ്രസ്സില്‍ കൊള്ളാമെന്ന് തോന്നി, അതാ പറഞ്ഞത്"
ഇത് കേട്ടതും വാമഭാഗത്തിന്‍റെ മുഖമിരുണ്ടു.
"ഹും!
ഞാന്‍ എത്രയോ പുതിയ ഡ്രസ്സിട്ടിരിക്കുന്നു.അന്നൊന്നും നിങ്ങളിത് പറഞ്ഞിട്ടില്ലല്ലോ?"
ഹാവു, പൂര്‍ത്തിയായി!!

എന്താണാവോ ഈ സന്ദര്‍ഭത്തിനു ചേര്‍ന്ന പഴംചൊല്ല്..
മോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങാ വീണെന്നോ??
അതോ നായരു പിടിച്ച പുലി വാലെന്നോ??
എന്തായാലും ഭേഷായി!!

എന്തൊക്കെയോ വിളിച്ച് കൂവി കൊണ്ട് അവള്‍ അടുക്കളയിലേക്ക് കയറി.ഏതൊക്കെയോ പാത്രങ്ങള്‍ താഴെ വീഴുന്ന ശബ്ദം, നാലഞ്ച് പ്ലേറ്റുകള്‍ അന്തരീക്ഷത്തിലൂടെ പറന്നു പോയി.സംഭവവികാസങ്ങളെ കുറിച്ച് അറിയാതെ ആ മുഹൂര്‍ത്തത്തില്‍ വീട്ടിലേക്ക് കടന്ന് വന്ന അളിയന്‍ ഒന്ന് അമ്പരന്നു, എന്നിട്ട് അന്തം വിട്ട് ചോദിച്ചു:

"എന്താദ്?"

അതിനു മറുപടി എണ്ണായിരം രൂപ കൊടുത്ത് ഞാന്‍ വാങ്ങിയ ടീവിയുടെ വക ആയിരുന്നു..

"പറക്കും തളിക..
ഇത് മനുഷ്യരെ കറക്കും തളിക.."

അത് കേട്ടിട്ടും മനസിലാവാത്ത അളിയന്‍ വീണ്ടും തിരക്കി::
"എന്താ ചേട്ടാ കാര്യം?"
"ഒരു ബാച്ചിയല്ലാത്ത ഞാനൊരു തമാശ കാച്ചി, അത് കേട്ട് അവളെന്നെ കീച്ചി"
"എന്ത് തമാശ?"
ഛേ, ഛേ, അതൊരു വൃത്തികെട്ട തമാശയാ, അളിയന്‍ കേള്‍ക്കേണ്ടാ!!

ഇതാണ്‌ ജീവിതം.

കൊച്ചു കൊച്ചു ടെന്‍ഷനുകളുമായി എന്നും ഒരോ പുകിലുകള്‍.മനസാ വാചാ അറിയാത്ത കാര്യങ്ങള്‍ പാമ്പായി എന്നെ കൊത്തി തുടങ്ങി.വന്ന് വന്ന് എല്ലാത്തിലും ടെന്‍ഷനായി.അങ്ങനെ വിഷമിച്ചിരിക്കെ സഹപ്രവര്ത്തകയായ ശാലിനി എന്‍റെ അരികില്‍ വന്നു..
"എന്താ മനു, എന്ത് പറ്റി?"
ഒട്ടും കുറച്ചില്ല, ഇച്ഛിരി കട്ടിക്ക് പറഞ്ഞു:
"മനസ്സ് പ്രക്ഷുബ്ധമാണ്‌ ശാലിനി"
അര്‍ത്ഥം മനസിലായില്ലെങ്കിലും,
ഞാന്‍ ടെന്‍ഷനിലാണെന്ന് അവള്‍ക്ക് മനസിലായി.അവള്‍ എന്നെ ഉപദേശിച്ചു:
"മനു യോഗക്ക് പോ, മനസ്സ് ശാന്തമാകും, മാത്രമല്ല നല്ല കണ്‍ട്രോളും കിട്ടും"
ഓഹോ, എന്നാ അതൊന്ന് പരീക്ഷിച്ചിട്ട് തന്നെ!!

അങ്ങനെ ശാലിനി സ്ഥിരമായി യോഗ ചെയ്യുന്നിടത്ത് എന്നെയും കൂട്ടി കൊണ്ട് പോയി.അവിടെ ശാലിനിയെ കൂടാതെ എന്‍റെ ഓഫീസിലെ കുറേ ലലനാമണികളും, സുന്ദരകുട്ടപ്പന്‍മാരും ഉണ്ട് എന്നത് എനിക്ക് കൂടുതല്‍ സന്തോഷം പകര്‍ന്നു.

യോഗ പഠിപ്പിക്കുന്ന രവീന്ദ്രന്‍മാഷ് ആഗതനായി.
ശാലിനി എന്നെ അദ്ദേഹത്തിനു പരിചയപ്പെടുത്തിയപ്പോള്‍ മാഷ് ചോദിച്ചു:
"ആസനം വല്ലതും അറിയാമോ?"
അയ്യേ!!!
എന്ത് വൃത്തികെട്ട ചോദ്യം!!!!
ശാലിനിയുടെ മുമ്പില്‍ വച്ച് എന്ത് മറുപടി നല്‍കുമെന്ന് കരുതി തല താഴ്ത്തി നിന്നപ്പോള്‍ അദ്ദേഹം വീണ്ടും ചോദിച്ചു:
"പറയൂ, ആസനം വല്ലതും പരിചയമുണ്ടോ?"
"അത് ഓഫീസില്‍ കൂടെ ജോലി ചെയ്യുന്നവരുടെ എല്ലാം മുഖം പരിചയമുണ്ട്, പക്ഷേ...."
"പക്ഷേ....?"
"ആസനം ഒന്നും പരിചയമില്ല"
ഠോ!!!
രവീന്ദ്രന്‍ മാഷിന്‍റെ തലക്കകത്ത് ഒരു കതിന പൊട്ടി!!!
അദ്ദേഹത്തിനു എന്നെ കുറിച്ച് നല്ല മതിപ്പായെന്ന് തോന്നുന്നു.

അന്ന് അവിടുന്ന് ഇറങ്ങിയപ്പോള്‍ ശാലിനി എന്നോട് പറഞ്ഞു:
"സാറ്‌ ആസനം എന്ന് പറയുന്നത് ക്രിയക്കാ"
"എന്ത് ക്രിയക്ക്?"
"യോഗയിലെ ഒരോ മുറകള്‍ക്ക്"
"ഓഹോ, അപ്പോള്‍ ശരിക്കുള്ള ആസനത്തിനു ഇങ്ങേര്‌ എന്തോന്നാ പറയുന്നത്?"
ഇക്കുറി കതിന പൊട്ടിയത് ശാലിനിയുടെ തലക്കകത്താ!!
പാവം കൊച്ച്..

എന്‍റെ ബുദ്ധിപരമായ ചോദ്യത്തിനു അവള്‍ക്ക് മറുപടിയില്ല!!
അല്ലേലും ഞാന്‍ പണ്ടേ ഇങ്ങനാ, എന്‍റെ സംശയങ്ങള്‍ ആരുടെയും വാ അടപ്പിക്കും.

യോഗാഭ്യാസത്തിന്‍റെ ആദ്യദിനങ്ങള്‍...
രവീന്ദ്രന്‍ മാഷ് ക്രീയകള്‍ ഒരോന്ന് കാണിച്ച് തന്നു തുടങ്ങി..
നല്ല പെടപ്പ് സാധനങ്ങള്‍, ഒരോന്നിനും വെടിക്കെട്ട് പേരുകളും,

ഒട്ടും സഹിക്കാന്‍ പറ്റാതെ പോയത് അവയുടെ ഗുണങ്ങള്‍ വിവരിച്ചതാണ്.

"ഇത് പവനമുക്താസനം, മലശോധന മെച്ചപ്പെടാന്‍ ഗംഭീരം"
"ഇതാണ്‌ മല്‍സ്യാസനം, ആര്‍ത്തവ പ്രശ്നങ്ങള്‍ പരിഹരിക്കും"
"ഇപ്പോ കാണുന്നത് ധനുരാസനം, പൃഷ്ഠത്തിലെ പേശികള്‍ക്ക് നല്ല വ്യായാമം തരും"

മേല്‍ സൂചിപ്പിച്ചതൊന്നും എന്നെ ബാധിക്കുന്നത് അല്ലാത്തതിനാലും, മേലനങ്ങി പണി എടുക്കുന്നത് പണ്ടേ ഇഷ്ടമല്ലാത്തതിനാലും ഞാന്‍ സത്യം ബോധിപ്പിച്ചു:
"അട്ട ചുരുളുന്ന പോലെ ഉള്ളതല്ലാതെ വേറെ ഒന്നും ഇല്ലേ?"

അതിനു മറുപടിയായി മലര്‍ന്ന് കിടന്ന് അദ്ദേഹം മൊഴിഞ്ഞു
:
"ഇത് തനിക്ക് പറ്റിയതാ, ശവാസനം"
ശവം!!!

വെളുപ്പാന്‍ കാലത്ത് സ്വന്തം ബഡ്റൂമില്‍ കിടന്നുറങ്ങേണ്ട ഞാന്‍, മാസം അഞ്ഞൂറ്‌ രൂപ ഫീസു കൊടുത്ത് രവീന്ദ്രന്‍ മാഷിന്‍റെ യോഗക്ലാസില്‍ പോയി ശവാസനം ചെയ്യാന്‍ തുടങ്ങി.അഞ്ഞൂറ്‌ രൂപ പോയെങ്കിലെന്താ മനസ്സ് ശാന്തമായി.വിവരം അറിഞ്ഞപ്പോള്‍ അപ്പച്ചിയുടെ മോള്‍ ഗായത്രിയോട് ചോദിച്ചു:
"മനുവിന്‍റെ ടെന്‍ഷന്‍ ഒക്കെ മാറിയോ?"
"ഉം. യോഗ ചെയ്തതില്‍ പിന്നാ"
അതോടെ ചേച്ചിയുടെ ചോദ്യം എന്‍റെ നേരെയായി:
"മനു, ഇവിടുത്തെ ചേട്ടനു അവിടൊരു അഡ്മിഷന്‍ ശരിയാക്കാമോ?"
അഞ്ഞൂറ്‌ രൂപ കൊടുത്ത് ശവാസനം ചെയ്യാന്‍ ഒരാള്‍ കൂടി!!
ചേച്ചിയെ നിരാശപ്പെടുത്താനായി പറഞ്ഞു:
"എന്‍റെ കൂടെ ജോലി ചെയ്യുന്ന ശാലിനിയാ അവിടെ എനിക്ക് അഡ്മിഷന്‍ ശരിയാക്കിയത്, അവളോട് ചോദിച്ച് നോക്കട്ടെ, ഉറപ്പില്ല"
"ശരി, അത് മതി"

ചേച്ചി പോയപ്പോള്‍ ഗായത്രി അരികിലെത്തി:
"ആരാ ഈ ശാലിനി?"
ഈശ്വരാ!!!!!
പുലിവാലായോ?? തേങ്ങാ വീണോ??
"അത് കൂടെ ജോലി ചെയ്യുന്ന പെണ്ണാ" അലക്ഷ്യമായ മറുപടി.
"അവടെ കൂടാണോ ഇത്ര നാളും യോഗക്ക് പോയത്?" ഒരു ക്ലാരിഫിക്കേഷന്‍ ചോദ്ദ്യം.
യെസ്സ് ഓര്‍ നോ?? എന്തോ പറയും??
സത്യം ദുഃഖമാണുണ്ണി, കള്ളമല്ലോ സുഖപ്രദം!!
"ഹേയ് അല്ല, ശാലിനി യോഗ ചെയ്യില്ല"

ഇങ്ങനെ കൊച്ച് കൊച്ച് കള്ളങ്ങളുമായി ജീവിതം വീണ്ടും മുമ്പോട്ട്.
മനസ്സ് ഇപ്പോഴും പ്രക്ഷുബ്ധമാണ്..

ഒരോ പയ്യന്‍മാരെ കാണുമ്പോള്‍ അറിയാതെ ഞാനും ചോദിക്കും
:
"
ആര്‍ യൂ മാരീഡ്?"
"
നോ, നോ, ഐയാം എ ബാച്ചി"

ആണല്ലേ??


നീ അനുഭവിക്കാന്‍ കിടക്കുന്നതേ ഉള്ളടാ!!


Wednesday, October 6, 2010

ഒരു പ്രവാസിയുടെ തുറക്കാത്ത കത്ത്

പ്രിയത്തില്ബാപ്പയും ഉമ്മയും അറിയാന്ജമാല്എഴുത്ത്. ഗള്ഫില്വന്നിട്ട് ഇന്നേക്ക് അഞ്ചു വര്ഷം തികയുന്നു. അടുത്ത മാസം നാട്ടില്വരുന്നു. കഴിഞ്ഞ അഞ്ചു വര്ഷം കൊണ്ട് വിസക്ക് വേണ്ടി വാങ്ങിച്ച കടം വീട്ടാനും പിന്നെ ഒരിക്കല്നാട്ടില്വന്നു പോരാനും സാധിച്ചു എന്നതൊഴിച്ചാല്സമ്പാദ്യമായി ഒന്നുമില്ല. ഇനി ഗള്ഫിലേക്ക് ഞാന്തിരിച്ചു പോരുന്നില്ല. അദ്ധ്വാനിക്കാനുള്ള ആരോഗ്യം ഉള്ളത് കൊണ്ട് നാട്ടില്വല്ല കൂലിപ്പണിക്കും പോകാം. നിങ്ങളുടെ അഭിപ്രായം മറുപടിയില്അറിയിക്കുമല്ലോ. എന്ന് സ്വന്തം ജമാല്‍.

പ്രിയത്തില്മകന്ജമാല്അറിയാന്ബാപ്പ എഴുതുന്നത്
കത്ത് കിട്ടി. നീ വരുന്നു എന്നറിഞ്ഞതില്വളരെ സന്തോഷിക്കുന്നു. ബാക്കി വിവരങ്ങള്ഉമ്മ എഴുതും. ജമാല്അറിയാന്ഉമ്മ എഴുതുന്നത്‌. നമ്മുടെ വീട് ചോര്ന്നൊലിക്കുന്ന വിവരം നിനക്കറിയാലോ. ഓടു മാറ്റാന്ആശാരി വന്നപ്പോള്പട്ടികയും കഴുക്കോലും മാറ്റണമെന്നാണ് പറഞ്ഞത്. ഇനി മരത്തിനു പൈസ ചിലവാക്കുന്നതിലും നല്ലത് വാര്ക്കുന്നതാണെന്നാണ് എല്ലാവരുടെയും അഭിപ്രായം. എന്തായാലും പുര നന്നാക്കാതെ പറ്റില്ലല്ലോ. ഇവിടെ വന്നു കൂലിപ്പണിക്ക് പോയാല്നിന്നെക്കൊണ്ട് പുര നന്നാക്കാന്സാധിക്കുമോ. ഉമ്മ പറഞ്ഞെന്നേയുള്ളൂ. ഇനിഎല്ലാംനിന്റെഇഷ്ടം.എന്ന്സ്വന്തംഉമ്മ.

പ്രിയത്തില്ഉമ്മ അറിയാന്ജമാല്എഴുത്ത്
ഞാന് മരുഭൂമിയില്വന്നിട്ട് ഇന്നേക്ക് പത്തു വര്ഷം കഴിഞ്ഞു. അടുത്ത മാസം നാട്ടിലേക്ക് വരാന്ഉദ്ദേശിക്കുന്നു. ഏതായാലും ഇക്കഴിഞ്ഞ മൂന്നു നാല് വര്ഷം കൊണ്ട് നമ്മുടെ വീട് പുതുക്കിപ്പണിയാന്സാധിച്ചു. അതിന്റെ കടങ്ങളൊക്കെ വീട്ടി. ഇനി നാട്ടില്ടാക്സി ഓടിച്ചു കഴിയാമെന്നാണ് ഞാന്വിജാരിക്കുന്നത്. നമ്മുടെ നിത്യച്ചിലവിനുള്ള വക അതില്നിന്ന് കിട്ടും. മരുഭൂമിയിലെ ജീവതം എനിക്ക് മടുത്തു. നാട്ടില്വന്നു മക്കളോടൊപ്പം കഴിയണം. ഉമ്മയുടെ അഭിപ്രായംഅറിയിക്കുമല്ലോ.

പ്രിയ മകന്ജമാല്അറിയാന്ഉമ്മ എഴുത്ത്
നിന്റെ എഴുത്ത് വായിച്ചപ്പോള്ഉമ്മാക്ക് സങ്കടമായി. എന്റെ കുട്ടി ചെറുപ്പം മുതല് കുടുംബത്തിനു വേണ്ടി അദ്ധ്വാനിക്കാന്തുടങ്ങിയതാണ്‌. എങ്കിലും ഒരു കാര്യംകൂടെ ഉമ്മ ആവശ്യപ്പെടുകയാണ്. സൈനബക്ക് വയസ്സ് ഇരുപതു കഴിഞ്ഞു. അവളെ ഒരുത്തന്റെ കൂടെ പറഞ്ഞയക്കണ്ടേ. അതിനു നീ എന്തെങ്കിലും വഴി കണ്ടിട്ടുണ്ടോ. അവളുടെ നിക്കാഹു കഴിഞ്ഞു കണ്ടിട്ട് ഉമ്മാക്ക് മരിച്ചാലും വേണ്ടില്ല. നിന്നെ വിഷമിക്കാനല്ല ഉമ്മ ഇതെഴുതിയത്. ഇനി എല്ലാം നിന്റെഇഷ്ടം.എന്ന്സ്വന്തംഉമ്മ.

പ്രിയത്തില്ഉമ്മയും സുഹറയും അറിയാന്ജമാല്എഴുത്ത്
ഞാന്ഗള്ഫില്വന്നിട്ട് കഴിഞ്ഞ ജനുവരിയിലേക്ക് പതിനാലു വര്ഷം കഴിഞ്ഞു. ഇവിടുത്തെ ജീവിതം മടുത്തു. ഇനി തുടരാന്വയ്യ. ഞാന്വിസ കാന്സല്ചെയ്തു പോരുകയാണ്. കഴിഞ്ഞ നാല് വര്ഷം കൊണ്ട് സൈനബയുടെ നിക്കാഹു പടച്ചവന്റെ കൃപയാല്നമ്മള്ഉദേശിച്ചതിലും ഭംഗിയായി നടത്താന്സാധിച്ചു. അവര്ആവശ്യപ്പെട്ട പോലെ അറുപതു പവനും രണ്ടു ലക്ഷം രൂപയും കൊടുത്തതിന്റെ കടം മുഴുവനും വീട്ടി. ഇനി നാട്ടില്വന്നു വല്ല ഡ്രൈവര്പണിയോ മറ്റോ എടുത്തു കഴിയാമെന്നാണ് വിജാരിക്കുന്നത്. വലിയ ദേഹാദ്ധ്വാനമുള്ള പണി ഒന്നും ഇനി ചെയ്യാന്കഴിയില്ല. പ്രഷറും ഷുഗറും ഒക്കെ ആവശ്യത്തില്കൂടുതല്ഉണ്ട്. ഇവിടുന്നു ചികിത്സിക്കാന്നിന്നാല്പിന്നെ കിട്ടുന്ന ശമ്പളം മുഴുവനും അതിനു കൊടുക്കേണ്ടി വരും. ഏതായാലും ഇനി നാട്ടില്വന്നിട്ട് ആയുര്വേദചികിത്സ വല്ലതും നോക്കാം. കത്ത് ചുരുക്കട്ടെ എന്ന്സ്വന്തംജമാല്

പ്രിയത്തില്എന്റെ ജമാല്അറിയാന്ഉമ്മ എഴുതുന്നത്‌.
നിന്റെ കത്ത് വായിച്ചു ഉമ്മ ഒരു പാട് കരഞ്ഞു. ഇനി ഏതായാലും നീ തിരിച്ചു പോകണ്ട. പിന്നെ സുഹറക്ക് എന്തോ എഴുതാന്ഉണ്ടെന്നു പറഞ്ഞു....... പ്രിയത്തില്എന്റെ ഇക്കാക്ക അറിയാന്സുഹറ എഴുത്ത്. ഇന്ന് വരെ ഞാന്എനിക്ക് വേണ്ടി ഒന്നും നിങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല. എന്നാല്ഇപ്പൊ ഒരു കാര്യം പറയാതെ വയ്യ. ജലാലിന്റെ കല്യാണം കഴിഞ്ഞതോടെ ഉമ്മാക്ക് ഇപ്പൊ എന്നെ കണ്ടു കൂടാതായി. ഇപ്പൊ എല്ലാത്തിനും ചെറിയ മരുകകള്മതി. പിന്നെ വീട് ജലാലിന്റെ പേരില്എഴുതിക്കൊടുക്കാന്പോവാണെന്നു ഉമ്മ പറയുന്നത് കേട്ടു. നമുക്ക് സ്വന്തമായി ഒരു കൂരയെങ്കിലും വേണ്ടെ ജമാലിക്കാ. അത് ഇക്കാക്ക് നാട്ടില്നിന്നുണ്ടാക്കാന്സാധിക്കുമോ. കമ്പിയുടെയും സിമന്റിന്റെയും പിന്നെ ഇഴ്പ്പോഴത്തെ പണിക്കൂലിയും ഒക്കെ ഇക്കാക്ക് അറിയാമല്ലോ. നാളെ മക്കളെയും കൊണ്ട് ഇറങ്ങേണ്ടി വന്നാല്നമ്മള്എവിടെ പോകും. ഞാന്എന്റെ സങ്കടം പറഞ്ഞെന്നെയുള്ളൂ. ഇനി എല്ലാം നിങ്ങളുടെ ഇഷ്ടം.

പ്രിയത്തില്സുഹറ അറിയുന്നതിന്.
എന്റെ പ്രവാസ ജീവിതത്തിനു മാസത്തോടെ പത്തൊന്പതു വര്ഷം പൂര്ത്തിയായി. നീ ആഗ്രഹിച്ചതിലും നല്ലൊരു വീട് കഴിഞ്ഞ നാല് വര്ഷത്തെ എന്റെ അദ്ധ്വാനം കൊണ്ട് ഉണ്ടാക്കുവാന്നമുക്ക് സാധിച്ചു. കയ്യില്ഇനി പൈസ ഒന്നും ബാക്കിയില്ല. കമ്പനിയില്നിന്നും പിരിഞ്ഞു പോരുമ്പോള്മൂന്നു ലക്ഷം രൂപ കിട്ടും. അത് മാത്രമാണ് ആകെയുള്ള സമ്പാദ്യം. ‍ എന്നാലും തിരിഞ്ഞു നോക്കുമ്പോള്ഇത്രയൊക്കെ ചെയ്യാന്സാധിച്ചല്ലോ എന്ന സംതൃപ്തിയുണ്ട്. ഇനി ഇവിടെ തുടരാന്വയ്യ. നീണ്ട പത്തൊന്പതു വര്ഷവും ജീവിതം എന്തെന്ന് അറിഞ്ഞിട്ടില്ല. ഇനി നാട്ടില്വന്നു ഒന്ന് സ്വസ്ഥമായി നിന്നോടും മക്കളോടും ഒപ്പം കഴിയണം. മാസാവസാനത്തോടെ ഞാന്ജോലിയില്നിന്ന് പിരിയുകയാണ്. ശേഷം നേരില്‍.

പ്രിയത്തില്ഇക്കാക്ക അറിയാന്സുഹറ എഴുത്ത്
കത്ത് വായിച്ചു ഒരു പാട് സന്തോഷമായി. ഇപ്പോഴെങ്കിലും ഗള്ഫ്ജീവിതം മതിയാക്കാന്തോന്നിയല്ലോ. പിന്നെ മോന്ഒരു കാര്യം എഴുതാന്പറഞ്ഞു. അവനു എന്ജിനീയറിങ്ങിനു പോകാനാണ് താല്പര്യം. കോയമ്പത്തൂര്അമൃത ഇന്സ്റ്റിട്ട്യൂട്ടില്നിന്നും അഡ്മിഷന്കാര്ഡ്വന്നിട്ടുണ്ട്. ആദ്യത്തെ വര്ഷം നാല് ലക്ഷം രൂപ വേണം. പിന്നെ ഓരോ വര്ഷവും മൂന്നു ലക്ഷം മതിയാകും. തവണകളായിട്ടു കൊടുത്താല്മതി എന്നാണു അവന്പറയുന്നത്. അവിടെ പഠിക്കുന്നതൊക്കെ ഗള്ഫുകാരുടെ മക്കളാണത്രേ. മുപ്പതാംതിക്കുള്ളില്ചേരണം എന്നാണു അവന്പറയുന്നത്. ഇക്ക കത്ത് കിട്ടിയാല്ഉടനെ മറുപടി അയക്കുമല്ലോ. സ്നേഹപൂര്വ്വം സുഹറ.

മകന്റെ എഞ്ചിനീയറിംഗ് പഠനത്തിത്തിനും മകളുടെ വിവാഹത്തിനുമായി പിന്നെയും വര്ഷങ്ങള്ചിലവിട്ടു നീണ്ട ഇരുപത്തിയേഴു വര്ഷത്തെ പ്രവാസ ജീവിതം മതിയാക്കി സ്വന്തം സമ്പാദ്യങ്ങളായ പ്രഷറും ഷുഗറും നടുവ് വേദനയും അള്സറുമായി ജമാല്നാട്ടിലേക്ക് വിമാനം കയറുമ്പോള്പുതിയ ആവലാതികളുമായി വന്ന കത്ത് അയാളുടെ പോക്കറ്റില്ഉണ്ടായിരുന്നു. ജമാല്ജീവിതത്തില്ആദ്യമായി തുറന്നു വായിക്കാത്ത കത്ത്.