Friday, December 3, 2010

ഒരിക്കലും മറക്കാത്ത ഒരു നോവല്‍ പോലെ ആണ് എനിക്ക് മന്ത്രപ്പരമ്പ്.
ഒരു നഗരവാസി എന്ന് എന്നെ അക്ഷേപിക്കുമ്പോള്‍, ഞാന്‍ അനുഭവിച്ച മൂല്യത്തിന്റെ
വില പലരും അറിയുനില്ല. അതായിരിക്കാം എന്‍റെ ഇപ്പോഴുള്ള അറിവിന്റെ മുതലും.
സ്ത്രീ ജനനം കൊണ്ടു സമ്പുഷ്ടമായ വീട്ടില്‍ രണ്ടാമത്തെ തലമുറയില്‍ ആണ് പുരുഷ പ്രജകള്‍
ജനിച്ചു തുടങ്ങിയത്. അതിന്റെ അവസ്ഥ ഒരു വിഭാഗം അനുഭവിക്കുകയും ഉണ്ടായി.
നല്ല ശരീര പുഷ്ടിയും, ആകാരഭംഗിയും ഉള്ള ഭൂരിപക്ഷത്തെ വേള്‍ക്കാന്‍ നാട്ടിലെ പ്രമാണിമാര്‍
കാത്തു നിന്നു. ആഗ്രഹിച്ചത് കിട്ടാതെ പോയ കഥകളും അനവധി.

എന്‍റെ കഥയിലെ ഒരു ഇടം ഇവിടെ തുടങ്ങുന്നു.
അതായതു മന്ത്രപറമ്പിലെ പനയും, തറയും..വിളക്കും...കലശവും ഒക്കെ...
വര്‍ഷത്തില്‍ ഒരിക്കല്‍ ദാഹം വെയ്പ്പ്. കള്ളും, ചാരായവും, പുത്തന്‍ മുണ്ടും ഒക്കെ
വെക്കണം. ഊണിനു ഇറച്ചിയും, വിഭവങ്ങളും വേറെ. കലശം വെച്ചിട്ട് എല്ലാവരും മുറിയില്‍ നിന്നും
മാറി മുറ്റത്തിറഗും. വിരുന്നുകാര്‍ വന്നു കള്ളും,ചാരയവും, ഊണും ഒക്കെ കഴിക്കും
എന്നിട്ട് പോകുമ്പോള്‍ ഇഷ്ടമുള്ള പലതും എടുത്തു കൊണ്ടു പോകും..അതാണ് പതിവ്
എത്രയോ പ്രാവിശ്യം ഞാന്‍ ശ്രദ്ധിച്ചു..മുണ്ടുകള്‍ ഒന്നും തിരിച്ചു വരുമ്പോള്‍ കാണാറില്ല..
എന്നെ അതിശയിപിച്ച ഒരു കാര്യമായിരുന്നു അത്.
സന്ധ്യക്ക് കള്ളും, ചാരായവും മേടിക്കാന്‍ പോകുന്നത് ഞാനും തമ്പി ചേട്ടനും ആവും.
ഒരു തുള്ളി എടുത്തു രുചി നോക്കാനും മടിച്ചില്ല. കള്ള് അന്ന് തീര്‍ത്ഥം പോലെ വിളമ്പും.
തറയില്‍ ആരൊക്കെ ആണെന്ന് അന്നറിയില്ല.കര്നോമ്മാര്‍ എന്നാണ് പറയുക.
പേടിക്കേണ്ട എന്ന് പറയുമ്പോഴും, സന്ധ്യക്ക് ആ വഴി നോക്കാന്‍ പോലും പേടി.
മുടി അഴിച്ചു നില്‍ക്കുന്ന യെക്ഷിയെ പോലെ ആ പനമരം കാലമേറെ വളര്‍ന്നു നിന്നു.
കൂട്ടത്തില്‍ ബ്രഹ്മരക്ഷസ്സുകളും...

സ്കൂള്‍ തുറക്കുന്ന ജൂണ്‍ മാസം മുതല്‍ കനത്ത മഴയായി.
കൊട്ടെകനാല്‍ നിറഞ്ഞൊഴുകും.പല ദിവസവും ക്ലാസ്സ്‌ ഉണ്ടാകില്ല.
റോഡും,തോടും ഒരുപോലെ കിടക്കും...
പണിക്കശ്ശേരി പറമ്പിലെ വീടുകള്‍ വെള്ളം കേറി നിറയും. അവിടന്നാണ് കിഴക്കോട്ടു വെള്ളത്തിന്റെ ഒഴുക്ക്.
തോട്ടിലൂടെ പലതും ഒഴുകി വരും.കുട്ടികളായ ഞങ്ങള്‍ക് ആഘോഷമാണ്.
മീന്‍ പിടുത്തം ആണ് മിക്കവാറും.ചിലപ്പോള്‍ വില കൊടുത്തു വാങ്ങാന്‍ മാത്രം കിട്ടുന്ന ഗെപ്പിയെ വരെ ഒഴുക്കില്‍ കിട്ടും,.
റെയിലിന്റെ അടിയിലൂടെ തോട് നിറഞ്ഞു ഒഴുകി.
ചിലപ്പോള്‍ വീട്ടില്‍ വെള്ളം കേറും.ഇപ്പോള്‍ വെള്ളകെട്ടില്ല.കനത്ത കോണ്ക്രീറ്റ് കൊണ്ടു തോടിനെ അടക്കി.
അത് പേരണ്ടൂര്‍ കനാലില്‍ ശക്തിയോടെ ചെന്ന് പതിച്ചു. കലൂരിലൂടെ ആണ് കനാല്‍ പോകുന്നത്.
പോളകള്‍ മൂടിയ കനാല്‍ ഇന്നും ഭൂമധ്യരേഘ പോലെ ഒഴുകുന്നു.
കലൂര്‍ ദേശം അന്ന് നിറയെ പാടവും, കൃഷിയും ഒക്കെ ആണ്.
വെള്ളം കേറി പല വീടുകളും കുതിരും.അവരൊക്കെ തൊട്ടടുത്ത സ്കൂള്‍മുറിയില്‍ തമ്പടിക്കും. (തുടരും)

No comments:

Post a Comment