Monday, December 6, 2010

മുറ്റത്ത്‌ നിന്നിരുന്ന വലിയ വൃക്ഷം ഞാവല്‍ ആയിരുന്നു. അത് കായ്ക്കുന്ന കാലം മുറ്റം നിറയെ പഴങ്ങള്‍ വീണു കിടക്കും. ഒരു ചെറിയ മധുരവും അതിലേറെ ചവര്‍പ്പും ആയിരുന്നു പഴത്തിന്. മുന്നിലെ വേലി നിറയെ കരിമ്പ്‌ ആയിരുന്നു, ചെറുപ്പത്തില്‍ ഇഷ്ടം പോലെ കരിമ്പ്‌ തിന്നു. നല്ല സ്വാദും, മികച്ചതും ആയിരുന്നു ആ ഇനം. ഇപ്പോള്‍ കരിമ്പ്‌ എവിടെ കാണാന്‍? ഉത്സവത്തിനോ, പള്ളി പെരുന്നളിന്നോ ഒക്കെ വിലക്ക് കിട്ടും. കരിമ്പില്‍ ജ്യൂസ്‌ ഒരു ഫാഷന്‍ ആയി മാറി. അതൊക്കെ അന്യ ദേശത്ത് നിന്നും വരുന്നതാണ്. ഞങ്ങള്‍ കലൂരില്‍ താമസം തുടങ്ങിയപ്പോള്‍ മന്ത്രപരമ്പില്‍ നിന്നും ആ കരിമ്പും കൂടെ കൂട്ടി. കലൂരില്‍ അയല്‍പക്കത് ഉള്ള ആളുകള്‍ക്ക് അത് വിസ്മയം ആയിരുന്നു. കുറെ നാളൊക്കെ അത് വളരുകയും, പൂക്കുകയും ഒക്കെ ചെയ്തു. പിന്നെ കുറേശ്ശെ ആയി അത് നശിഞ്ഞു തുടങ്ങി. അശേഷം ഇല്ലാതാകുകയും ചെയ്തു. കൊതി കിട്ടിയതാണെന്നും, കണ്ണ് തട്ടിയതാനെന്നും ഒക്കെ ചിലര്‍ കുട്ടികളായ ഞങ്ങളോട് പറഞ്ഞു.

ഞാവല്‍ മരത്തിന്റെ തണലില്‍ ആയിരുന്നു ഓണക്കളി. ഉച്ചയൂണ് കഴിഞ്ഞു പെണ്ണുങ്ങളും,കുട്ടികളും ഹാജരാകും.ഉമ്മറത്തും മുറ്റത്തും ഒക്കെയായി ആളുകള്‍ നില്‍ക്കുകയും ഇരിക്കുകയും ഒക്കെ ചെയ്തു.വൃത്തത്തില്‍ നിന്നാണ് കൈകൊട്ടി കളിക്കുന്നത്. ഒരുപാടു ഓണപ്പാട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഒന്നും എനിക്ക് ഓര്‍മ കിട്ടുനില്ല. അമ്മൂമ്മ മുതല്‍ ചെറിയ കുട്ടികള്‍ വരെ കളിക്കും.ജാതിമത ഭേദം ഇല്ലാതെ ആളുകള്‍ ആഘോഷിച്ചു. സന്ധ്യ ആയാല്‍ വൃത്തത്തിനു നടുക്ക് ഒരു സ്ടൂളില്‍ നിലവിളക്ക് കത്തിച്ചു വെക്കും. അന്ന് മിക്ക വീടുകളിലും മണ്ണെണ്ണ വിളക്കുകള്‍ ആണ്. അന്ന് നിലാവും വെളിച്ചവും ഉണ്ടായിരുന്നു. ആകാശം നീലിമയില്‍ തുടിച്ചു, നല്ല ഇളം കാറ്റു വീശുകയും ഉഷ്ണത്തെ അകറ്റുകയും ചെയ്തിരുന്നു.ആവിശ്യത്തിന് മാത്രമേ ആളുകള്‍ ആഹാരം കഴിക്കുകയും നന്നായി പണിഎടുക്കുകയും ചെയ്യുന്നത് കൊണ്ട് അവരുടെ ദേഹം തലര്‍നില്ല. ആ പ്രസരിപ്പും, ചൊടിയും
ഓര്‍മകളില്‍ പോലും ഇപ്പോള്‍ ഇല്ലാതായി.

ഓണപ്പാട്ടുകളില്‍ തമാശ പാട്ടുകളും, അല്പം അശ്ലീലം കലര്‍ന്നവയും ഉണ്ടായിരുന്നു.
അതൊക്കെ അന്ന് മനസിലായിരുന്നില്ല. അത് അശ്ലീലം ആണെന്ന് ആരും കരുതിയും ഇല്ല. അമ്മമ്മ മരിക്കുന്നതിനു മുന്പായി ആ പാട്ടുകള്‍ എഴുതി വെക്കണം എന്ന് കരുതി. പക്ഷെ അത് നടന്നില്ല. അറിയാവുന്ന പലരും ഇന്നില്ല. കലൂരില്‍ ഓണം ആഘോഷം പൂക്കളത്തിലും, സദ്യയിലും ഒതുങ്ങി. കേവലം ഒരു കിലോ മീറ്റര്‍ ദൂരം മാത്രമേ ഉള്ളു എന്നിട്ടും അങ്ങോട്ടുള്ള യാത്ര ഇടക്കെ ഉള്ളു.
ഓണത്തിന്റെ പകല്‍ അവിടെ കൂടും.ഒരു വര്‍ഷത്തെ ഇടവേളയില്‍ ചേച്ചിക്കും മറ്റും ഓണക്കളിയില്‍ ചേരാന്‍ നാണം ഇടയാക്കി.

ആളുകള്‍ വലുതാകുബോള്‍ പലതും വിസ്മരിക്കുന്നു. ഒന്നും നേടുന്നുമില്ല? ഒരു കളിക്കുള്ള ചുറ്റുവട്ടം കലൂരില്‍ ഇല്ലായിരുന്നു. ഹിന്ദു കുടുംബമായി ഞങ്ങള്‍ മാത്രം. അമ്മയുടെ വാശിയില്‍ തൊട്ടു ചേര്‍ന്നുള്ള പറമ്പില്‍ ഒരു പ്രോഗ്രാം പോലെ ഒരിക്കല്‍ ഓണക്കളി നടത്തി. പ്രോഫ്ഫെഷനാല്‍ കളിക്കാര്‍ ആയിരുന്നു അത്. മൈക്കും മറ്റും ഉണ്ടായിരുന്നു. നാട്ടുകാര്‍ ധാരാളം വരികയും ആ പരിപാടി കേമത്തോടെ നടത്തുകയും ചെയ്തു.ഒരു വര്ഷം മാത്രമേ അത് നടന്നുള്ളൂ.ഓരോ വര്‍ഷവും ഓരോന്ന് കുറഞ്ഞു കുറഞ്ഞു വന്നു.അവസാനം കൊടുക്കല്‍, വാങ്ങല്‍ പോലും ഇല്ലാതായി. എല്ലാവരും അവരവരിലെക്കൊതുങ്ങി. (തുടരും)

No comments:

Post a Comment