Wednesday, September 29, 2010

ഇന്നലെ എന്‍റെ പ്രവാസിക്ക് പനിയായിരുന്നു
ഇന്നും അത് കൂടാളിയുടെ നെഞ്ചില്‍ ചൂട് കോരി,
എന്നെ മാത്രം ഓര്‍ത്തു കൊണ്ടു കവിത ചൊല്ലി,
രണ്ടു വരി മാത്രം, എപ്പോഴാണ് യാത്ര?
എനിക്ക് തണുപ്പിക്കാന്‍ നിന്‍റെ ഓര്‍മ്മകള്‍...
മനസ്സ് നിറയെ നിന്‍റെ പുതുക്കവിതയുടെ താളം,
പിന്നെ? നിന്നെ പ്രണയിക്കാന്‍ എന്‍റെ ഓര്‍മ....

Saturday, September 25, 2010

ഞാന്‍ പറയാതെ തന്നെ നീ വന്നു.ഒരു മിസ്സ്‌ കാള്‍ പോലും തരാതെ, ഒരു എസ് എം എസ് പോലും തരാതെ? ഇന്നു എം.ജി റോഡില്‍ തിരക്കില്ല, വെള്ളകെട്ടും ഇല്ല...എന്‍റെ പതിവ് സ്ഥലം, നീ ഒരു പക്ഷെ അറിയും... ഞാനും എന്‍റെ മൂപ്പിലാനും സന്ധിക്കുന്ന മുറി.അവിടെ പോസിറ്റീവ് എനര്‍ജി മാത്രം!
ഇന്നു വോഡ്ക ഇല്ല.പകരം ചാത്തന്‍ സാധനം ? നല്ല അയല വറുത്ത്/ വിജയന്‍റെ കടയില്‍ നിന്ന്
ലോ കോളേജിന്റെ ഹോസ്റലില്‍ എപ്പോള്‍ അജിത്‌ ഇല്ല. ലൈവ് ആയി തുണിയില്ലാതെ കുളിക്കുന്ന പിള്ളേരും ഇല്ല. അത് അന്ത കാലം. എല്ലാവരും എപ്പോള്‍ മലയാളികള്‍ ആണ്.
മലയാളി ഇന്നു വെച്ചാല്‍ സ്വസ്ഥം അറിയാത്തവന്‍ എന്ന് അര്‍ഥം നമ്മള്‍ എവിടെ കാണും? ദര്‍ബാര്‍ ഹാള്‍ ഗ്രൌണ്ട് എപ്പോള്‍ സര്‍കാര്‍ വകയാണ്. അവിടെ പുല്ലു മേട്ടില്‍ പേടിച്ചിരിക്കാന്‍ ഞാന്‍ ഇല്ല.വണ്ടി വെക്കാന്‍ കാശു കൊടുക്കണം.എറണാകുളതപ്പനെ തൊഴാന്‍ ഇനി കാശു കൊടുകേണ്ടി വരുമോ?ആയിരത്തി ഒന്ന് കതിന വെടികള്‍ പൊട്ടുന്ന ശബ്ദം കാതില്‍ മുഴങ്ങുന്നു.
ഒന്‍പതു രാത്രിയിലെ നളചരിതം !!!

Sunday, September 19, 2010

കേവലം ഒരു പകലിന്റെ യാത്ര മാത്രമേ ഉള്ളു അവിടേക്ക്. കാഴ്ചകള്ക്ക് തീരെ ഭംഗി ഇല്ല. ഞാന്ചിലപ്പോള്പുറത്തെ കാഴ്ചകള്കാണുന്നില്ലയിരിക്കാം, വെറുതെ കടുത്ത ഓര്മകളുടെ സിനിമ കാഴ്ച പോലെ ഒന്നും ക്ലിയര്അല്ലാത്ത ഒരു പോക്കാണ്. തൊട്ടടുത്ത്എന്റെ സീറ്റില്ഒരു മെലിഞ്ഞ രൂപമാണ്‌. കണ്ണ് തുറന്ന അയാളെ ഞാന്കണ്ടില്ല.ഉറക്കം...ഉറക്കം...എനിക്കില്ലാത്ത അത് അയാള്എത്ര നന്നായി ആസ്വദിക്കുന്നു.ഇനിയും രണ്ടു മണിക്കൂര്ഉണ്ട് എത്താന്‍. ഒരു ചായ കുടിച്ചാല്കൊള്ളാമെന്നു തോന്നി. ഇനി എവിടെ ആണോ യാത്രയുടെ ഒടുക്കം? മലയുടെ പച്ചപ്പല്ല, ഇപ്പോള്കാണുന്നത് മൊട്ട കുന്നുകളുടെ മാലകള്ആണ്...വീടില്ല, കുടിയില്ല..അകെ കൂടി നരച്ച ഒരു പ്രകൃതി.പറഞ്ഞ പോലെ ഒന്നും എനിക്ക് തോന്നില്ല, യാത്ര പോലും ആര്ക്കോ വേണ്ടി ഞാന്കാട്ടികൂട്ടുന്ന ഒരു തിടുക്കം എന്നെ പറയാന്പറ്റു....