Thursday, November 29, 2012

ശ്രവണസുഖം തരുന്നില്ലാരുമീ കര്‍മ
ബിന്ദുവില്‍ നിന്നാരും വേറിട്ട്‌ പോകില്ല 
നാള്‍ക്കുനാള്‍ വളരുന്ന വാല്മീകം പോലെ 
കൂരിരുള്‍ പാതയില്‍ ആത്മാവ് തേടവേ..

വന്നു ശപിചൊരാ മുനിതുല്യ ശ്രേഷ്ട്ടനെ 
മണ്ണില്‍ ജനിപ്പിച്ചു കര്‍മം നിറവേറ്റവേ 
കണ്മുന്നു ഞാനും, എന്‍,പിന്നിലെ കാലാളും 
വിണ്ണിലെ മായാജാലവും, സപ്തര്‍ഷിയും 

ഗഗനമാം..ചാരെ നിന്നെ തലോടിച്ചു, മേഘ 
മയിലായി നൃത്തം ദൂരെയാ ഭൂവില്‍ കാണിച്ചു 
ആകാശ പൊട്ടുകള്‍ നെറ്റിയില്‍ തൊടുവിച്ചു 
ആഘോഷം നാള്‍ക്കുനാള്‍ ദുംധുബി മേളിച്ചു 

നിന്നെ തലോടി, മര്‍മ്മര ലാസ്യമാം തെന്നലും 
വന്നു നില്‍ക്കുന്നു, നിന്നെ പകുത്തെടുക്കുവാന്‍ 
തോണികള്‍ താഴെ നിരന്നു നില്‍ക്കുന്നു, വേഗം 
തോണി തുഴഞ്ഞു പോയ്‌ നിന്നെ നല്കീടുവാന്‍ 

ഒട്ടല്ല, കാണുവാന്‍ ജനങ്ങള്‍ തെരുവോരമാം 
തിക്കി,തിരക്കി ജന സഹസ്രം പെരുകുമ്പോള്‍ 
വിണ്ണിലെ മൂടുന്ന കാര്‍മേഘ ധൂളിയില്‍ മിന്നി 
കണ്ണിമയ്ക്കാതെ ഞാന്‍ നോക്കുന്നു ചുറ്റിലും.