Monday, January 24, 2011

ഞാന്‍ എന്നും മറ്റുള്ളവരുടെ നാവിന്റെ ദോഷം ചുമക്കുകയും, അത് ഞാന്‍ ആര്‍കും ഒരു ദോഷവും ഇല്ലാത്ത വിധത്തില്‍
ചുമക്കുകയും ചെയ്യുമ്പോള്‍, എന്‍റെ മാത്രം ബോധം, അതിനു വേണ്ടി ആരും ഇന്നു വരെ കണ്ടെത്തിയില്ല.
എന്‍റെ മനസ്സിന്റെ കോണില്‍ ഒരാളും കയറി ഇറങ്ങിയില്ല.
ഒരു ചിരിയുടെ മറവില്‍ എല്ലാവരും എന്‍റെ മനസ്സ് മനസിലാക്കുന്നു.
അതില്‍ കയറി പറ്റുകയും കേറി പടരുകയും ചെയ്യും, പിന്നെ ഞാന്‍ പറയുന്ന ഓരോ വാക്കുകളും സൂക്ഷിക്കണം.
ഇതു ഞാന്‍ അനുഭവിക്കാന്‍ തുടങ്ങിയിട്ട് കുറെ ആയി.
എപ്പൊഴും എന്‍റെ തോളില്‍ കയ്യിട്ടു നടക്കുകയും മറ്റും ചെയ്യുന്ന സുഹൃത്തുക്കള്‍ എന്‍റെ ചെറിയ തമാശ പോലും കൊട് വാളായി
എടുക്കും. ഞാന്‍ മാത്രം എന്നും തെറ്റുകാരന്‍? ആണോ? കാലം അതിനു മറുപടി പറയും. സത്യം.
ഞാന്‍ മഞ്ഞിന്റെ കണം പോലെ ഉരുകും.ആകാശത്തിന്റെ നിറം പോലെ, വിശാലത പോലെ അലയും...
എല്ലാ പക്ഷികള്‍ക്കും കൂട് കൂട്ടാന്‍ ഞാന്‍ ചില്ലകള്‍ നല്‍കി.
അവരുടെ കൊക്കില്‍ ഞാന്‍ നെല്‍മണികള്‍ തിരുകി..
ഉറക്കം നല്കാന്‍ ഞാന്‍ പാട്ടുകള്‍ കേള്‍പിച്ചു..
എന്നിട്ടും..??
ഒരു വേടന്റെ നേര്‍ക്കുള്ള നോട്ടം നല്‍കി അവര്‍ മാറി പറന്നു...
ഒരു കൂരംബിന്റെ വേദന ഉള്ളില്‍ ഒതുക്കി ഞാനും മാറി നിന്നു.
എവിടെ ലോകത്തിന്റെ കളിയില്‍ ആരാണ് ജയിക്കുക്ക? ആരാണ് തോല്‍ക്കുക്ക?
ഉത്തരം എനിക്ക് തന്നെ പറയേണ്ടി വരും.തീര്‍ച്ച...

No comments:

Post a Comment