Friday, January 21, 2011

എന്‍റെ സ്കൂളിലെ മാഷുംമാര്‍ക്കൊക്കെ ഇരട്ട പേരുണ്ട്.
അത് പണ്ട് തൊട്ടേ ഉള്ളതാണ്. പക്ഷെ ഹെട്മാസ്റെര്‍ അയ്യര്‍ മാഷിന് മാത്രം അതില്ല.
കുട്ടികള്‍ക്ക് അകെ പേടി ഉണ്ടായിരുന്നതും അദേഹത്തെ മാത്രം ആയിരുന്നു.
മാത്യു മാഷിനെ വിഷവടി എന്നാണ് വിളിക്കുക. നീണ്ടു മെലിഞ്ഞ ഒരു ദേഹം. കയ്യില്‍ സദാസമയവും ചൂരല്‍ കാണും.
ചെറിയ കുട്ടികളെ മാഷിന് ഇഷ്ടം ആയിരുന്നു.ആ വടിയുടെ വിഷം കുട്ടികളില്‍ ഏറ്റു. നല്ല കൊമ്പന്‍ മീശയും, ചുണ്ടില്‍ ചെറിയ
പുഞ്ചിരിയും ഒക്കെ ആയി മാഷ് തിളങ്ങി. മറ്റു പേരുകള്‍...
പളുഗ്ഗ്...
ഗമ...
പഴംപൊരി..
ചെള്ളവയറന്‍...
പൊട്ടന്‍ ജിമ്മി..
മൊട്ട..
കൊച്ചുഔസെഫ് ...
ഗര്‍വാച്ചന്‍..(എല്ലാവരും പൊറുക്കുക? )
മലയാളം പഠിപ്പിക്കുന്ന കരുണാകരന്‍ മാഷിന് മാത്രം ഇരട്ട പേരില്ല.
ഞാന്‍ കൂടുതല്‍ ബഹുമാനിച്ചതും മാഷെ ആയിരുന്നു. എന്‍റെ മലയാള ലോകത്തിലേക്കുള്ള വഴികാട്ടി മാഷായിരുന്നു.
ക്ലാസ്സില്‍ എന്നെ മാഷ് "എം ടി" എന്നു മാത്രം വിളിച്ചു. അത് എനിക്ക് ഒരു പൊന്‍തൂവല്‍ ആയിരുന്നു.
കഥ, കവിത, ലേഘനം,പെയിന്റിംഗ് , ഡ്രോയിംഗ് എന്നിവ എന്‍റെ കുത്തകയായിരുന്നു,
സ്കൂളില്‍ നിന്നും പോന്നതിനു ശേഷം മാഷെ കാണാന്‍ പറ്റിയിട്ടില്ല.
ഈയിടെ സ്കൂളില്‍ പൂര്‍വ വിദ്യാര്‍ത്ഥികളുടെ ഒരു സംഗമം നടത്തി.
സിനിമ നടന്‍ ലാലിന്‍റെ (സിധിഖ്‌ലാല്‍) മേല്‍നോട്ടത്തില്‍ ആയിരുന്നു.
അത് പഴയ ബാച്ചുകാര്‍ ആയതുകൊണ്ട് ഞങ്ങള്‍ ആരും അറിഞ്ഞില്ല.പിറ്റേന്ന് പത്രത്തില്‍ വായിക്കുകയായിരുന്നു.

No comments:

Post a Comment