Wednesday, January 5, 2011

രണ്ടു തവണ കാണാതെ പോയിട്ടും ഒരു ആലോഹ്യവും ഇല്ലാതെ അവര്‍ ഇന്നലെ എന്നെ വിളിച്ചു.
ഞാന്‍ പതിവുപോലെ തിരക്കിന്റെ മുള്‍മുനയില്‍ പിടഞ്ഞു. പാടില്ല..നന്ദികേട്‌ കാട്ടരുത്.
ഇതു ഒരു പൂക്കാലത്തിന്റെ തുടക്കവും, മനസ്സിന്റെ മഴവില്ലും ചേര്‍ന്ന നല്ലൊരു കാലത്തിന്റെ തുടക്കം ആണ്.
തുടര്‍ വിളിയുടെ മിടിപ്പില്‍ ഞാന്‍ പാലം കടന്നു.
ഒരു ചഷകവും, നുരയുന്ന ലേപനവും അവര്‍ എനിക്ക് വേണ്ടി കരുതി.
ഒരു പൂക്കാലം തീര്‍ക്കാന്‍ ഒരു പുല്‍ക്കൂടും.
മഞ്ഞും,മഴയും പെയ്യുന്ന സന്ധ്യയില്‍ നേരം പോയതറിഞ്ഞില്ല...
ഒരു മഴയുടെ താഴെ ഞാന്‍ മലരായി...
മലരിലെ തേനും,വറ്റിയ മധുവും ഇനി ആര്‍ക്കു വേണ്ടി?
അവര്‍ അതെല്ലാം നുകര്‍ന്ന് വെളുക്കെ തെളിച്ചമായി.
ഞാന്‍ ആവോളം മലരിന്റെ മനസ്സറിഞ്ഞു.
ഒരു താളത്തിന്റെ ഓര്‍മയില്‍ പിന്നെ കാണാന്‍ വേണ്ടി അവര്‍ പിരിഞ്ഞു പോയി.

No comments:

Post a Comment