Friday, February 10, 2012

ഒന്നാം സമ്മാനം

രണ്ടില്‍ പഠിക്കുമ്പോള്‍ ആണ് ആദ്യമായ് സമ്മാനം മേടിക്കുന്നത്. ഒരു മെഴുകുതിരി ആണ് ഞാന്‍ വരച്ചത്. ഒരു സോപ്പ് പെട്ടി ആയിരുന്നു സമ്മാനം! പിന്നീടുള്ള എല്ലാ വര്‍ഷവും ചിത്രരചനക്ക് ഒന്നാം സമ്മാനം എനിക്ക് തന്നെ ആയിരുന്നു. അത് കോളേജില്‍ എത്തിയിട്ടും തുടര്‍ന്നു പോന്നു. അഞ്ചു മുതല്‍ ആണ് കഥാരചനയില്‍ പങ്കെടുക്കാന്‍ അവസരം കിട്ടിയത്. ആദ്യ സമ്മാനം "മനസ്സറിയും യന്ത്രം" എന്ന ബാലനോവല്‍ ആയിരുന്നു. പി.സുരേന്ദ്രനാഥ്‌ ആണെന്ന് തോന്നുന്നു ആ കൃതിയുടെ ആള്‍. ഈ വിഭാഗത്തില്‍ എപ്പൊഴും സമ്മാനം പുസ്തകങ്ങള്‍ മാത്രം ആയിരുന്നു. വായനയുടെ ശീലം തുടങ്ങാന്‍ കാരണം അത് തന്നെ. സ്കൂള്‍ ജീവിതത്തില്‍ കുസൃതികള്‍ കുറവായിരുന്നു. കുറച്ചെങ്കിലും സമ്മാനം മേടിചിട്ടുടെങ്കില്‍ അത് വീട്ടില്‍ നിന്നു തന്നെ. എന്നെ സന്തോഷിപ്പിക്കുന്ന ഒരു കാര്യം, ഞാന്‍ വരച്ച കുറച്ചു ചിത്രങ്ങള്‍ UNESCO യുടെ ഒരു പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. പിന്നെ ഞാന്‍ രചിച്ച ഒരു ഗാനം പാടി മറ്റൊരു സ്കൂളിലെ കുട്ടി ഒന്നാം സമ്മാനം മേടിക്കുകയുണ്ടായി. ഒരു സംഘടനയുടെ ( ഓര്‍ക്കുന്നില്ല ഞാന്‍) സുവനീറിന്റെ മുഖചിത്രം ഞാന്‍ വരച്ചു കൊടുത്ത പടമായിരുന്നു. ഇതൊന്നും പരിപോഷിക്കാന്‍ അന്ന് എന്റെ വീട്ടുകാര്‍ക്ക് കഴിഞ്ഞിരുന്നില്ല.ജീവിതത്തിന്റെ കുത്തൊഴിക്കില്‍ ഞാനും അലിയാന്‍ തുടങ്ങി.

No comments:

Post a Comment