Tuesday, September 20, 2011

മണിവിളക്കുഴിഞ്ഞു, നെറ്റിയില്‍ കുംകുമം ചാര്‍ത്തി
പനിനീരില്‍ പൊതിയുന്ന ഗന്ധവും പേറി ഈ രാത്രി
മലര്‍വാടിയില്‍ വിരിയുന്ന മുല്ലപ്പു വിതറിയ ശയ്യയില്‍
മമ മോഹിനി നീ വന്നുലയാത്ത പട്ടിന്റെ പ്രഭയാല്‍ മന്ദം

കുളിരിന്റെ ജാലക കാഴ്ചയാല്‍ മാനത്തു ഒളിമിന്നും
താരക കൂട്ടത്തെ കാണ്കയാല്‍ പുളയുന്ന നാണം
ഒളികണ്ണാല്‍ ഓമനേ നീ നോക്കുമ്പോഴെന്നുള്ളില്‍
തുടിയുടെ താളം മുഴങ്ങും പോല്‍ നെഞ്ചിന്റെ വെമ്പലും

വരികയായ് നിനക്കായി തുളസിദളം പോലെ ഞാനും
നിന്‍ മടിയിലൊരു കതിരായും, കത്തുന്ന ലഹരിയാല്‍
കിനാവിന്റെ ലോകം വെടിയുക നമ്മുക്കിനി,തുടരാം
ജന്മമനുഗ്രഹിച്ചേകിയ പടവുകള്‍ താണ്ടി കുതിക്കാം.

No comments:

Post a Comment