ഞാനെന്നും, മഴയുടെ തോഴനായി
മിഴിയിലെ കാഴ്ചയില്‍ പെയ്യുന്ന മഴയുടെ
ചിത്രം പകര്‍ത്തുന്ന യോഗ്യനായി
ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്, മുറ്റത്തെ ചെത്തിയില്‍ നിറഞ്ഞു നില്ക്കുന്ന ചുവന്ന പൂജ പുഷ്പങ്ങള്‍ പറിച്ചെടുത്തു ഭൂമിയിലെ ദേവിയെ പൂജിക്കാന്‍ മണ്ണിന്റെ നനവിലേക്ക് പുഷ്പങ്ങള്‍ എറിഞ്ഞു, ഒരു സൂര്യ കണം തട്ടി അടഞ്ഞു പോയ കണ്ണുകളെ തുറക്കാന്‍ മഞ്ഞിന്റെ നീര്‍ക്കണം വീഴ്ത്തി പുലരിയും എന്നെ പൂജിച്ചു.
കൂട്ടരേ അറിഞ്ഞില്ലേ എന്‍ "പ്രാണന്" പിടയുന്നു
നാളെ എനിക്കാകാം ഈ ദുരന്തം, കരളിന്റെ
നോവ് പിളരുന്നു, നാഭിയില്‍ ചോര മണക്കുന്ന
ആത്മാക്കള്‍ ചുറ്റിലും എന്നെ തനിച്ചാക്കാന്‍
നോക്കുന്നു, ഹൃത്തടം പൊട്ടി ഞാന്‍ കരഞ്ഞിടട്ടെ,
നെറ്റിയില്‍ കുങ്കുമം പോലെ വരണ്ട നീര് ചാലുകള്‍
പ്രാണന്റെ വേദന ശ്വാസ വേഗംപോല് മിടിക്കവേ
ഞാനെന്തു തെറ്റ് ചെയ്തു, നിങ്ങളെ ചോല്ലിച്ചുവക്ഷരം
പ്രാണനെടുത്തിട്ടു വേണമോ,വിദ്യാരംഭം കുറിക്കാന്‍