Thursday, September 29, 2011

(ശ്രീകുമാര്‍ മാഷിന് വേണ്ടി ...)

കൂട്ടരേ അറിഞ്ഞില്ലേ എന്‍ "പ്രാണന്‍" പിടയുന്നു
നാളെ എനിക്കാകാം ദുരന്തം, കരളിന്റെ
നോവ്പിളരുന്നു, നാഭിയില്ചോര മണക്കുന്ന
ആത്മാക്കള്ചുറ്റിലും എന്നെ തനിച്ചാക്കാന്
നോക്കുന്നു, ഹൃത്തടം പൊട്ടി ഞാന്കരഞ്ഞിടട്ടെ,
നെറ്റിയില്കുങ്കുമം പോലെ വരണ്ട നീര്ചാലുകള്
പ്രാണന്റെ വേദന ശ്വാസ വേഗംപോല്മിടിക്കവേ
ഞാനെന്തു തെറ്റ് ചെയ്തു, നിങ്ങളെ ചോല്ലിച്ചുവക്ഷരം
പ്രാണനെടുത്തിട്ടു വേണമോ,വിദ്യാരംഭം കുറിക്കാന്



Sunday, September 25, 2011

മലര്‍ശരന്‍ പറയുന്നു മലര്‍മങ്കെ നിന്‍ മനതാരില്‍
മലര്‍മണം വീശുന്ന ലഹരിയോ, ഉന്മാദമോ, നേരോ
മധുമാസ രാവിന്നു കൊതിയോടെ ചൊരിയുന്ന
വിധുവിന്റെ തെളിനീരില്‍ നീന്തി തുടിക്കാമോ?

Tuesday, September 20, 2011

മണിവിളക്കുഴിഞ്ഞു, നെറ്റിയില്‍ കുംകുമം ചാര്‍ത്തി
പനിനീരില്‍ പൊതിയുന്ന ഗന്ധവും പേറി ഈ രാത്രി
മലര്‍വാടിയില്‍ വിരിയുന്ന മുല്ലപ്പു വിതറിയ ശയ്യയില്‍
മമ മോഹിനി നീ വന്നുലയാത്ത പട്ടിന്റെ പ്രഭയാല്‍ മന്ദം

കുളിരിന്റെ ജാലക കാഴ്ചയാല്‍ മാനത്തു ഒളിമിന്നും
താരക കൂട്ടത്തെ കാണ്കയാല്‍ പുളയുന്ന നാണം
ഒളികണ്ണാല്‍ ഓമനേ നീ നോക്കുമ്പോഴെന്നുള്ളില്‍
തുടിയുടെ താളം മുഴങ്ങും പോല്‍ നെഞ്ചിന്റെ വെമ്പലും

വരികയായ് നിനക്കായി തുളസിദളം പോലെ ഞാനും
നിന്‍ മടിയിലൊരു കതിരായും, കത്തുന്ന ലഹരിയാല്‍
കിനാവിന്റെ ലോകം വെടിയുക നമ്മുക്കിനി,തുടരാം
ജന്മമനുഗ്രഹിച്ചേകിയ പടവുകള്‍ താണ്ടി കുതിക്കാം.

Tuesday, September 13, 2011

ഇനിയും പാടാന്‍ കഴിയില്ലെനിക്കിനി

ഈ മഴയൊന്നു തോരാതെ വര്‍ഷരാഗം

വാതില്‍ തുറന്നാല്‍ മാറാല മൂടിയ മാനം

തെളിയാത്ത ഉഷസ്സിന്റെ മൌനഭാവം

കാതിലലചേത്തി പെയ്യും വര്‍ഷ ധാര

കാലം മാറിയതറിയാതെ നിന്നു പ്രകൃതി

പൊന്നോണം വന്ന്പോയ്‌, നീയറിഞ്ഞില്ലേ

നിന്നു തെളിയാന്‍ നേരവും മറന്നു പോയോ?

പാടില്ല ഞാനെന്‍, നേര്‍ക്കുനേര്‍ നീ വന്ന്

പാടാന്‍ വൈകിയാല്‍, തെളിക്കുമോ നീ?

Friday, August 26, 2011

വിശക്കാത്ത വയറുമായി കേറി ചെല്ലുന്നിടം
ഓട്ട കലത്തിലെ കഞ്ഞി വെക്കുന്നവര്‍..
പിഴച്ച പെണ്ണിന്റെ കൂടെ കിടന്നവന്‍..
ആദ്യമായ് രാവിന്‍റെ നേര് നുകര്‍ന്നവന്‍..
കരളിന്റെ മോഹം വിതുമ്പി തുളുംബിയ
കാലമാം കൈ പിടിചാര്തിയാല്‍ വന്നവന്‍
ഒട്ടും ഒടുങ്ങാത്ത മുഗ്തമാം സ്വരലോക
വീണയില്‍ മെല്ലെ താളം പിടിച്ചവര്‍
എന്നിട്ടും എന്‍റെ കൈ പിഴക്കാതെ
കേറി പിടിച്ചിട്ടു നേട്ടം കൊയ്യുന്നവര്‍..

Tuesday, August 23, 2011

പേര് പറയാത്ത ഒരാളിനെ ഞാന്‍ പ്രേമിക്കണോ?
ഉടലിന്റെ ഭംഗി മാത്രം കണ്ട് ഞാന്‍ പെരുമാറണോ?
സത്യം ഞാന്‍ തുറന്നു പറയട്ടെ, ആ രൂപം വെറും പാഴ്
അവള്‍ക്കു നല്കാന്‍ കഴിയാത്ത പ്രേമം ഞാന്‍ കൊടുക്കാം..

എന്‍റെ ജീവിതം തെരുവിലെ അഴുക്കുപോലെ
ഞാന്‍ കുടഞ്ഞിട്ട കണ്ണീരിന്റെ നനവുകള്‍ പോലെ
നിങ്ങള്ക്ക് പറയാന്‍ കഴിയുമോ, എപ്പൊഴും, എന്‍റെ
ജീവിതം വഴിവിട്ട പോലെ നിനക്കായി കേഴ്ന്ന ഞാന്‍ ?