കടലയുടെ ഉടുതുണി അഴിച്ചു വായിലിട്ടു ഞാന്‍
സോഡയുടെ വായ തുറന്നു ചുണ്ടുകള്‍ ചേര്‍ത്തു ഞാന്‍
കയ്യിലെ മെയ്യില്‍ കിട്ടിയ പഴുതുകള്‍ തേടി ഞാന്‍
ഓര്‍ക്കുമ്പോള്‍ തീര്‍ന്നുവോ ഈ മദ്യ ലഹരീ......
ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്, മുറ്റത്തെ ചെത്തിയില്‍ നിറഞ്ഞു നില്ക്കുന്ന ചുവന്ന പൂജ പുഷ്പങ്ങള്‍ പറിച്ചെടുത്തു ഭൂമിയിലെ ദേവിയെ പൂജിക്കാന്‍ മണ്ണിന്റെ നനവിലേക്ക് പുഷ്പങ്ങള്‍ എറിഞ്ഞു, ഒരു സൂര്യ കണം തട്ടി അടഞ്ഞു പോയ കണ്ണുകളെ തുറക്കാന്‍ മഞ്ഞിന്റെ നീര്‍ക്കണം വീഴ്ത്തി പുലരിയും എന്നെ പൂജിച്ചു.
Wednesday, February 8, 2012
പീറ്റര്‍ രാവിലെ തന്നെ എണീറ്റു പതിവ് പോലെ പള്ളിയുടെ കുരിശു തേടി നടന്നു. മോളി ചേച്ചി വായിലെ അണുക്കള്‍ വൃത്തിയാക്കുന്ന ജോലിയില്‍ രാവിലെ സകല ദൈവങ്ങളെയും ആണയിട്ടു പല്ലുകള്‍ തേച്ചു മിനുക്കി. ആയിടെ കിട്ടിയ പൈപ്പ് വെള്ളത്തിന്റെ ക്ലോറിന്‍ ചുവയില്‍ മോളി ചേച്ചി വായ കഴുകി. അടുക്കളയില്‍ തള്ളയിട്ട ചുക്കുകാപ്പിയുടെ കൊച്ചി ഗന്ധം നുകര്‍ന്ന് കുടിക്കുമ്പോള്‍, പടിക്ക് പുറത്ത് വിളിക്കുന്ന അന്തോണിയുടെ തള്ളയുടെ പ്രാക്കും, ഈ എഴുപതാം വയസ്സില്‍ കൊച്ചു പിള്ളാരുടെ മാതിരി അടിവസ്ത്രം ധരിക്കുന്ന മേറിയുടെ പുറംമോടിയും കണ്ട് മോനടക്കം, മരുമോളും തെറി വിളിക്കുന്ന സുപ്രഭാതത്തില്‍...തെക്കുന്നു വന്ന മോളി പകച്ചു. നാട്ടില്‍ കണ്ട് കേള്വിയില്ലാത്ത അവരാധത്തിന്റെ പകര്‍പ്പുകള്‍ കണ്ട് കൊച്ചിയിലെ പ്രഭാതം മോശം അല്ല എന്നു കരുതി. കുളിക്കാതെ സാരി മാറി പള്ളിയിലേക്ക് പുറപ്പെടുമ്പോള്‍ തള്ളയുടെ കണ്ണുകള്‍ മോളിയുടെ അടിവയറ്റിലെ ഓളങ്ങളില്‍ കണ്ണ് തെളിച്ചു..ഒട്ടും വൈകാതെ മോളി ടാറിട്ട റോഡിലേക്ക് കുതിക്കുമ്പോള്‍, നേരം പര..പരാ വെളുക്കുന്നെ ഉള്ളു.
Friday, October 14, 2011
Thursday, September 29, 2011
(ശ്രീകുമാര്‍ മാഷിന് വേണ്ടി ...)
കൂട്ടരേ അറിഞ്ഞില്ലേ എന്‍ "പ്രാണന്‍" പിടയുന്നു
നാളെ എനിക്കാകാം ഈ ദുരന്തം, കരളിന്റെ
നോവ് പിളരുന്നു, നാഭിയില്‍ ചോര മണക്കുന്ന
ആത്മാക്കള്‍ ചുറ്റിലും എന്നെ തനിച്ചാക്കാന്
നോക്കുന്നു, ഹൃത്തടം പൊട്ടി ഞാന്‍ കരഞ്ഞിടട്ടെ,
നെറ്റിയില്‍ കുങ്കുമം പോലെ വരണ്ട നീര് ചാലുകള്‍
പ്രാണന്റെ വേദന ശ്വാസ വേഗംപോല് മിടിക്കവേ
ഞാനെന്തു തെറ്റ് ചെയ്തു, നിങ്ങളെ ചോല്ലിച്ചുവക്ഷരം
പ്രാണനെടുത്തിട്ടു വേണമോ,വിദ്യാരംഭം കുറിക്കാന്
Sunday, September 25, 2011
Tuesday, September 20, 2011
മണിവിളക്കുഴിഞ്ഞു, നെറ്റിയില്‍ കുംകുമം ചാര്‍ത്തി
പനിനീരില്‍ പൊതിയുന്ന ഗന്ധവും പേറി ഈ രാത്രി
മലര്‍വാടിയില്‍ വിരിയുന്ന മുല്ലപ്പു വിതറിയ ശയ്യയില്‍
മമ മോഹിനി നീ വന്നുലയാത്ത പട്ടിന്റെ പ്രഭയാല്‍ മന്ദം
കുളിരിന്റെ ജാലക കാഴ്ചയാല്‍ മാനത്തു ഒളിമിന്നും
താരക കൂട്ടത്തെ കാണ്കയാല്‍ പുളയുന്ന നാണം
ഒളികണ്ണാല്‍ ഓമനേ നീ നോക്കുമ്പോഴെന്നുള്ളില്‍
തുടിയുടെ താളം മുഴങ്ങും പോല്‍ നെഞ്ചിന്റെ വെമ്പലും
വരികയായ് നിനക്കായി തുളസിദളം പോലെ ഞാനും
നിന്‍ മടിയിലൊരു കതിരായും, കത്തുന്ന ലഹരിയാല്‍
കിനാവിന്റെ ലോകം വെടിയുക നമ്മുക്കിനി,തുടരാം
ജന്മമനുഗ്രഹിച്ചേകിയ പടവുകള്‍ താണ്ടി കുതിക്കാം.
പനിനീരില്‍ പൊതിയുന്ന ഗന്ധവും പേറി ഈ രാത്രി
മലര്‍വാടിയില്‍ വിരിയുന്ന മുല്ലപ്പു വിതറിയ ശയ്യയില്‍
മമ മോഹിനി നീ വന്നുലയാത്ത പട്ടിന്റെ പ്രഭയാല്‍ മന്ദം
കുളിരിന്റെ ജാലക കാഴ്ചയാല്‍ മാനത്തു ഒളിമിന്നും
താരക കൂട്ടത്തെ കാണ്കയാല്‍ പുളയുന്ന നാണം
ഒളികണ്ണാല്‍ ഓമനേ നീ നോക്കുമ്പോഴെന്നുള്ളില്‍
തുടിയുടെ താളം മുഴങ്ങും പോല്‍ നെഞ്ചിന്റെ വെമ്പലും
വരികയായ് നിനക്കായി തുളസിദളം പോലെ ഞാനും
നിന്‍ മടിയിലൊരു കതിരായും, കത്തുന്ന ലഹരിയാല്‍
കിനാവിന്റെ ലോകം വെടിയുക നമ്മുക്കിനി,തുടരാം
ജന്മമനുഗ്രഹിച്ചേകിയ പടവുകള്‍ താണ്ടി കുതിക്കാം.
Tuesday, September 13, 2011
ഇനിയും പാടാന്‍ കഴിയില്ലെനിക്കിനി
ഈ മഴയൊന്നു തോരാതെ വര്‍ഷരാഗം
വാതില്‍ തുറന്നാല്‍ മാറാല മൂടിയ മാനം
തെളിയാത്ത ഉഷസ്സിന്റെ മൌനഭാവം
കാതിലലചേത്തി പെയ്യും വര്‍ഷ ധാര
കാലം മാറിയതറിയാതെ നിന്നു പ്രകൃതി
പൊന്നോണം വന്ന്പോയ്, നീയറിഞ്ഞില്ലേ
നിന്നു തെളിയാന്‍ നേരവും മറന്നു പോയോ?
പാടില്ല ഞാനെന്‍, നേര്‍ക്കുനേര്‍ നീ വന്ന്
പാടാന്‍ വൈകിയാല്‍, തെളിക്കുമോ നീ?
ഈ മഴയൊന്നു തോരാതെ വര്‍ഷരാഗം
വാതില്‍ തുറന്നാല്‍ മാറാല മൂടിയ മാനം
തെളിയാത്ത ഉഷസ്സിന്റെ മൌനഭാവം
കാതിലലചേത്തി പെയ്യും വര്‍ഷ ധാര
കാലം മാറിയതറിയാതെ നിന്നു പ്രകൃതി
പൊന്നോണം വന്ന്പോയ്, നീയറിഞ്ഞില്ലേ
നിന്നു തെളിയാന്‍ നേരവും മറന്നു പോയോ?
പാടില്ല ഞാനെന്‍, നേര്‍ക്കുനേര്‍ നീ വന്ന്
പാടാന്‍ വൈകിയാല്‍, തെളിക്കുമോ നീ?
Subscribe to:
Posts (Atom)