Sunday, September 19, 2010

കേവലം ഒരു പകലിന്റെ യാത്ര മാത്രമേ ഉള്ളു അവിടേക്ക്. കാഴ്ചകള്‍ക്ക് തീരെ ഭംഗി ഇല്ല. ഞാന്‍ ചിലപ്പോള്‍ പുറത്തെ കാഴ്ചകള്‍ കാണുന്നില്ലയിരിക്കാം, വെറുതെ കടുത്ത ഓര്‍മകളുടെ സിനിമ കാഴ്ച പോലെ ഒന്നും ക്ലിയര്‍ അല്ലാത്ത ഒരു പോക്കാണ്. തൊട്ടടുത്ത്‌ എന്‍റെ സീറ്റില്‍ ഒരു മെലിഞ്ഞ രൂപമാണ്‌. കണ്ണ് തുറന്ന അയാളെ ഞാന്‍ കണ്ടില്ല.ഉറക്കം...ഉറക്കം...എനിക്കില്ലാത്ത അത് അയാള്‍ എത്ര നന്നായി ആസ്വദിക്കുന്നു.ഇനിയും രണ്ടു മണിക്കൂര്‍ ഉണ്ട് എത്താന്‍. ഒരു ചായ കുടിച്ചാല്‍ കൊള്ളാമെന്നു തോന്നി. ഇനി എവിടെ ആണോ ഈ യാത്രയുടെ ഒടുക്കം? മലയുടെ പച്ചപ്പല്ല, ഇപ്പോള്‍ കാണുന്നത് മൊട്ട കുന്നുകളുടെ മാലകള്‍ ആണ്...വീടില്ല, കുടിയില്ല..അകെ കൂടി നരച്ച ഒരു പ്രകൃതി.പറഞ്ഞ പോലെ ഒന്നും എനിക്ക് തോന്നില്ല, ഈ യാത്ര പോലും ആര്‍ക്കോ വേണ്ടി ഞാന്‍ കാട്ടികൂട്ടുന്ന ഒരു തിടുക്കം എന്നെ പറയാന്‍ പറ്റു....

No comments:

Post a Comment