കവിളില്‍ തലോടി മെല്ലെയെന്‍, നിന്‍
ചാരെ നിന്നു നുകാരമീ താമര ഗന്ധം
പുണരാന്‍, വനമാലി, നിനക്കെന്നെ
മൃദുവായി തലോടി ഉണര്‍ത്താമിനി
വെറുതെ നിനച്ചിന്നു, ഓര്‍ക്കുവനായ്
നമുക്കായ് ചമച്ചൊരു പുണ്ണ്യദിനം
മലര്‍ ശയ്യയില്‍,മലരായ് ശയിക്ക നീ
ഉണര്ന്നിരുന്നുവെന്‍ മന്മദചിന്തയും
കിളികള്‍ പാടട്ടെ, കാതോര്‍ക്ക നീയും
ഈ കുളിരല ചൂടി ഉണരുക വീണ്ടും
ഹൃദയം നിറയെ നല്‍കുവാനായി ഞാന്‍
അകതാരിലോളിപ്പിച്ച മധുചഷകം
വിരലൊന്നു തൊട്ടാല്‍ വിടരുന്ന നീയും
വിമലമായ് ചമച്ചൊരു പുണ്യ ദിനം
ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്, മുറ്റത്തെ ചെത്തിയില്‍ നിറഞ്ഞു നില്ക്കുന്ന ചുവന്ന പൂജ പുഷ്പങ്ങള്‍ പറിച്ചെടുത്തു ഭൂമിയിലെ ദേവിയെ പൂജിക്കാന്‍ മണ്ണിന്റെ നനവിലേക്ക് പുഷ്പങ്ങള്‍ എറിഞ്ഞു, ഒരു സൂര്യ കണം തട്ടി അടഞ്ഞു പോയ കണ്ണുകളെ തുറക്കാന്‍ മഞ്ഞിന്റെ നീര്‍ക്കണം വീഴ്ത്തി പുലരിയും എന്നെ പൂജിച്ചു.
Sunday, August 7, 2011
Wednesday, August 3, 2011
കര്‍ക്കിടകവാവ്
ഇലയടയും, കരിക്കും നിവേദ്യമായ്
തൂശനിലയിലവില്‍ , മലര്‍, കല്‍ക്കണ്ടവും
ചെറുതായരിഞിട്ട ശര്‍ക്കര, പൂചെത്തിയും
പഴുക്കാത്ത പൂവന്‍ പഴം,പിന്നെ കരിമുന്തിരി
തെളിച്ച,നവ തിരിയിട്ട പൊന്‍ വിളക്കും
ചന്ദന ഗന്ധം പരത്തീ ചെറുതിരി,കര്‍പ്പുരം
ഗന്ധമിത്യാദി, കോടിമുണ്ടും, പനംകള്ളും
കുട്ടികള്‍, ഞങ്ങളെ വാതിലടച്ചു മുറിക്കുള്ളില്‍
അമ്മ മൊഴിഞ്ഞു "കാര്‍ന്നോന്മാര്‍ വരും"
കേവലം ചെറുനേരം, മുറിക്കുള്ളില്‍ മൂകത
താളത്തില്‍ കതകില്‍ വന്നു മുട്ടുന്ന നേരം
വരിക, യൊന്നായി,കാണുക കയ്യിലെ
തുളസിയും, ചെത്തിയും വിളകാലിലിടുക
അമ്മ കുനിഞ്ഞു "വീത്" സമര്‍പിച്ചു
കണ്ടില്ല ഞങ്ങളാ കോടിയും,പനംകള്ളും
അയ്യോ,ആരാണതെടുതു കൊണ്ടു പൊയ്
അച്ഛനുമമ്മയും ചിരിക്കുന്നു നേര്‍ക്കുനേര്‍
കൊണ്ടു പൊയ് മക്കളെ, അവര്‍ക്കുള്ള പങ്ക്
എല്ലാ വര്‍ഷകര്‍ക്കിടം നാം ക്ഷണിക്ക വേണം
കൊണ്ടുപൊയ് കൊടുക്കാന്‍ കഴിയില്ല നമ്മുക്കിനി
അത് കൊണ്ടു നമ്മള്‍ നല്‍കുന്നു ഈ വീത്
Monday, August 1, 2011
മഴകണ്ണ്
മഴയൊഴുകിയ വഴിയിലൂടൊരു മഴനടത്തം
ഞാനെന്‍, മിഴിയിലൊരു നനവിന്റെ മുത്തിളക്കം,
കനവിലെ, തിണ്ണയില്‍ ചാറ്റല്‍ മഴ പെയ്യവേ,
അറിയതെയുണരുന്നെന്‍ മഴമേഘ രാഗം.
മറവിതന്‍ ലോകത്ത്, മാറാല തട്ടിയെടുത്ത
മനസിന്റെ ചെപ്പിലൊളിപ്പിച്ച രാഗം
ഇതു മീട്ടാന്‍ വരിക, നീ തുള്ളിക്കൊരു കുടമായ്
നിറയട്ടെ, നനയട്ടെ, എന്‍ മിഴി ജാലകങ്ങള്‍
Friday, July 8, 2011
മോക്ഷം കിട്ടാത്ത ഒരമ്മ.
ചുങ്കിടി ഡിസൈനില്‍ മഞ്ഞ നിറത്തിലെ ഒരു ചുരിദാര്‍ ആണ് അന്ന് അവര്‍ ധരിച്ചിരുന്നത്. സ്റ്റീല്‍ ഫ്രെയിം കണ്ണടയും,കയ്യില്‍ കാലന്‍കുടയുമായി ചില്ല് വാതില്‍ തുറന്നു വന്നപ്പോള്‍ തന്നെ ഞാന്‍ അവരെ കണ്ടു. റിസപ്ഷനിലെ പയ്യന്‍ ഇംഗ്ലീഷ് പത്രം കൈമാറി. അതുമെടുത്ത് ആരെയും ശ്രദ്ധിക്കാതെ അവര്‍ കോവണി കയറാന്‍ തുടങ്ങി. മുകളിലത്തെ നിലയിലെ റൂമില്‍ ആണ് അവര്‍ താമസിച്ചിരുന്നത്. അവിടെയെത്താന്‍ അവര്‍ ഒരിക്കല്‍ പോലും ലിഫ്റ്റ് ഉപയോഗിച്ചിരുന്നോ എന്നു പലര്‍ക്കും സംശയം. അങ്ങനെ എത്ര വര്‍ഷം?
ലൊക്കേഷന്‍- എറണാകുളം ദിവാന്‍സ് റോഡിലെ "ചന്ദ്രിക രെസിടന്‍സി", ഹോട്ടല്‍ .
കഥാപാത്രം- മരിയ ഷിമിഡ്
വര്‍ഷം- 1995
ഒരു ആപ്പിള്‍, മിട്ടായികള്‍ അതൊക്കെ ആയിരുന്നു അവരുടെ ഒരു ദിവസത്തെ ഭക്ഷണം!
ഇടക്കിടെ പുറത്ത് പോകും, കുറെ കഴിഞ്ഞു തിരിച്ചു വരും. എങ്ങോട്ട് പോകുന്നെന്നോ മറ്റും
ചോദിക്കാന്‍ ആരും നിന്നില്ല. അവര്‍ ആരോടും മിണ്ടാറില്ല.അവിടത്തെ ഒരു പയ്യന്‍ പറഞ്ഞത് അവര്‍ ഏതോ സ്കോളര്‍ഷിപ്പിന്റെ അടിസ്ഥാനത്തില്‍ വന്ന പത്രപ്രവര്‍ത്തക എന്നാണ്. ഒരു ദിവസം 700 രൂപ വാടക വരുന്ന റൂമില്‍ ആണ് താമസം! ഒരിക്കല്‍ പോലും തെറ്റിക്കാതെ അത് കൊടുത്തു പോന്നു.നഗരവാസികള്‍ ആയ ഞങ്ങള്‍ക്ക് ഒരു അത്ഭുതം ആയിരുന്നു മരിയ. (ഞങ്ങള്‍ കളിയാക്കി അവരെ അമ്മച്ചി എന്നു വിളിക്കാറുണ്ടായിരുന്നു).ഇന്ന് ആ മുറിയില്‍ മരിയ ഇല്ല. മുറിയില്‍ 23 ദിവസം മുന്‍പ് മരിച്ചു കിടന്ന അവര്‍ ഇന്ന് എറണാകുളം ജെനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ നിത്യ നിദ്രയില്‍ കഴിയുന്നു.
(എന്‍റെ ഓര്‍മകളില്‍ നിന്ന്)

Sunday, June 26, 2011
കുരവ
മറവിയുടെ പ്രായത്തില്‍
ഞാന്‍ പാവാട ഉടുത്തു, മുഖത്ത്, മഞ്ഞള്‍ തേച്ചു
കുരവയുടെ താളം കേട്ടു ഞാന്‍ കണ്ണ് പൊത്തി.
ഒഴുക്കില്‍ എന്‍റെ മുഖം വേറിട്ട കാഴ്ചയായി.
അലക്കുകല്ലില്‍ മയിലാഞ്ചി അരച്ച് കയ്യിലിട്ടു
ചോരയുടെ നിറം ഇളവെയിലില്‍ തിളങ്ങി.
ഞാന്‍ പാവാട ഉടുത്തു, മുഖത്ത്, മഞ്ഞള്‍ തേച്ചു
കുരവയുടെ താളം കേട്ടു ഞാന്‍ കണ്ണ് പൊത്തി.
ഒഴുക്കില്‍ എന്‍റെ മുഖം വേറിട്ട കാഴ്ചയായി.
അലക്കുകല്ലില്‍ മയിലാഞ്ചി അരച്ച് കയ്യിലിട്ടു
ചോരയുടെ നിറം ഇളവെയിലില്‍ തിളങ്ങി.
Saturday, June 18, 2011
ഓര്‍മകള്‍, ഓളങ്ങള്‍..
രവിപുരത്തുള്ള ചേച്ചിയുടെ വീട്ടില്‍ ഒഴിവുകാലത്ത് ചെല്ലുമ്പോള്‍ പൊന്നമ്മ
ജോലിക്കാരിയായി അവിടെ ഉണ്ടായിരുന്നു. നല്ല തടിച്ചു, നീളന്‍ പാവാടയും, ബ്ലൌസും ആണ്
മുപ്പതുകാരിയായ പൊന്നമ്മ ധരിച്ചിരുന്നത്. ഹാസ്യം അവരുടെ കൂടപ്പിറപ്പായിരുന്നു. കുട്ടികള്‍ അവരുടെ തമാശയില്‍
ചിരിച്ചു. നന്നായി ജോലി ചെയ്യുകയും, ഭക്ഷണം കഴിക്കുകയും ചെയ്യുന്ന പോന്നമ്മയെ ഞങ്ങള്‍ കുട്ടികള്‍
അല്‍ഭുതത്തോടെ നോക്കി കണ്ടു. നാലുമണിക്ക് വിവിധ തരത്തില്‍ പലഹാരങ്ങള്‍ ഉണ്ടാക്കി തന്നു അവര്‍ കുട്ടികളെ
കയ്യിലെടുത്തു.
അടുക്കളയോട് ചേര്‍ന്നുള്ള സ്റ്റോര്‍ മുറിയില്‍ ആയിരുന്നു പോന്നമ്മ രാത്രി കിടക്കുക.
ഒരു പായും,തലയിണയും, പുതപ്പും അവര്‍ക്ക് കൊടുത്തിരുന്നു.അന്ന് നാന, ചിത്രഭൂമി, തുടങ്ങിയ സിനിമ മാസികകള്‍
ചേച്ചിയുടെ ഹരം ആയിരുന്നു. എല്ലാ സിനിമയും കാണാന്‍ പോകാന്‍ ചേച്ചി ഒരു മടിയും കാട്ടിയില്ല.
അത് കൊണ്ടു പഠിത്തത്തില്‍ ഒന്നും ഞങ്ങള്‍ മോശം ഒന്നും ആയില്ല. അവരുടെ തലയിണക്ക് താഴെ എപ്പൊഴും
മാസികകള്‍ കാണും.
"എനിക്ക് ഉണ്ണിമേരിയെ ആണ് ഇഷ്ട്ടം." പോന്നമ്മ വിവരിച്ചു.
"അയ്യേ?" സന്തോഷിനു ദേഷ്യം വന്ന് മുഖം തിരിച്ചു. സിന്ധുവും, ഞാനും ഒന്നും മിണ്ടിയില്ല.
"സുനിക്കോ" പോന്നമ്മ എന്നോട് ചോദിച്ചു.
ആലോചിക്കാതെ ഞാന്‍ പറഞ്ഞു, "ജയഭാരതി"
"മക്കളരിയില്ലേ, അവര്‍ അടൂരുകാരിയ.." പോന്നമ്മ നിവര്‍ന്നു ഇരുന്നുകൊണ്ട് പറഞ്ഞു.
അടൂര്‍ ആയിരുന്നു ചേച്ചിയുടെയും, പൊന്നമ്മയുടെയും തറവാടുകള്‍.
ഭാസ്കരേട്ടന്‍ ഇല്ലാത്ത ദിവസം ആണ് ഇങ്ങനെ തള്ളു പറയാന്‍ ഇരിക്കുവാന്‍ കഴിയു. ഉണ്ടെങ്കില്‍
പോന്നമ്മയോടു സംസാരിക്കാന്‍ സമ്മതിക്കാറില്ല. സ്റ്റോര്‍ മുറിയും അടുക്കളയും വിട്ട് അവര്‍ വരാറുമില്ല.
ചേട്ടന്‍ ഉള്ള ദിവസം ഞാനും കലൂരേക്കു തിരിച്ചു പോരും, കളി തന്നെ ആണ് വിഷയം. കുട്ടികള്‍ പഠിക്കില്ല എന്നു പറയും.
വഴക്ക് പറയുകയും, അത് പോലെ സ്നേഹിക്കുകയും ചെയ്യുന്ന ആളായിരുന്നു ഭാസ്കരേട്ടന്‍.
Friday, June 3, 2011
മഴയത്ത്
എന്‍റെ കുട്ടിക്കാലത്ത് മഴയത്ത് ഒരുപാടു കളിച്ച ഓര്‍മ്മകള്‍ നില്‍ക്കുന്നു.
കൊട്ടെകനാലിന്റെ ഒഴുക്കില്‍ വന്ന് പെടുന്ന കാരിയും, വരാലും ഒക്കെ പിടിച്ചു വറത്ത് തിന്നുകയും
ഇടക്ക് കിട്ടുന്ന സ്വര്‍ണ മത്സ്യങ്ങള്‍ കുപ്പിയില്‍ സൂക്ഷിച്ചും, കുട്ടികള്‍ തിമിര്‍ത്തു.
തോരാന ദിവസം ആറു ആന ഒഴുകി വരുന്നതും നോക്കി ഇരുന്നു. ആനയുടെ പകരം
പല വസ്തുക്കളും തോട്ടിലൂടെ ഒഴുകി വന്നു. റെയില്‍ പാളത്തില്‍ പോലും വെള്ളം നിറഞ്ഞു ഒഴുകും,
മദയാനയെ പോലെ തീവണ്ടി പലതും കടന്നു പോയി. വെള്ളത്തില്‍ കളിച്ചു കാലുകള്‍ മരവിക്കുകയും, ചിലര്‍ക്ക് പനിയും, ചുമയും ഒക്കെ പിടിക്കുകയും ചെയ്യും. ഡോക്ടര്‍ ഭാസ്കരമേനോന്റെ മരുന്നാണ് ആശ്വാസം.

Subscribe to:
Posts (Atom)