ഇന്നലെ ഉറക്കത്തില്‍ ചെവിയില്‍ ആരോ മന്ത്രിച്ചു, പുലര്‍ച്ചെ എഴുന്നേല്‍ക്കണം. കേട്ടപാതി
കണ്ണ് തുറന്നു.ബിയര്‍ മണക്കുന്ന മുറിയില്‍ ചെറിയ വെട്ടം, അടുത്ത മൂലയിലെ കട്ടിലില്‍ അവന്
സുഖമായി ഉറങ്ങുന്നു.ഇനി രാവിലെ അമ്പലത്തില്‍ പോകാന്‍ അവന് ഓര്മപ്പെടുതിയതാണോ ?
ഇല്ല, എനിക്ക് തോന്നിയതാവും...
വേനലിന്റെ ചൂടില്‍ മേനി ഉരുകി. കാറ്റില്ല, പുറത്തെ ചില്ലകള്‍ ഒന്നും അനക്കമില്ലാതെ ഉറങ്ങുന്നു.
റോഡില്‍ പായുന്ന വണ്ടികളുടെ കഠോര ശബ്ദം, അപ്പുറത്തെ മുറിയില്‍ നിന്നും ശേഖരമാമെന്റെ
കൂര്‍ക്കംവലി. ഇനി ഉറക്കം നഷ്ടം.തൊട്ടു മുറിയില്‍ കട്ടിലില്ല.പക്ഷെ ആ ഫാനിനു നല്ല കറക്കം ഉണ്ട്.
കിടന്ന കട്ടിലിന്റെ അടിയില്‍ നിന്നും പായ എടുത്തു അവിടെ വിരിച്ചു, അല്പം വെള്ളം കുടിച്ചു കിടന്നു.
നാളെ വെള്ളി ആണ്. ഇന്നേക്കാളും നല്ല മേളം ആയിരിക്കും നാളെ. അത് വെള്ളിയാഴ്ചകളില്‍ പതിവുള്ളത്. നാളെ ഉദയന്റെ ഷാപ്പില് ആകാം. കരിമീന്‍ പൊള്ളിച്ചത് തിന്നിട്ടു കുറെ ആയി. കള്ള് കുടിക്കാന്‍ കൊതി ഉണ്ടെങ്ങിലും കഫക്കെട്ട് ഓര്‍ത്തു വേണ്ടാന്ന് വെക്കും. പറ്റുമെങ്കില്‍ പാടത്തെ പണിക്കാരുമായി പാടിയാല്‍ കൊള്ളാമെന്നുണ്ട്. രാജിവ് ആണ് കിടിലന്‍ പാട്ടുകാരന്. " ഇതുവരെ ഈ കൊച്ചു കളിവീണയില്‍..." ആ പാട്ട് ഇപ്പോള്‍ ഹിറ്റായി. കള്ള് കുടിക്കുന്ന സഭകളില്‍ ഒക്കെ കളിവീണ ഒഴുകാന്‍ തുടങ്ങി.
മണി പന്ത്രണ്ടു ആകുന്നേയുള്ളൂ. ഹോ, നേരം ഇനിയും ബാക്കി ഉണ്ട്.
പക്ഷെ കുടിച്ച ബീറിന്റെ വീറു പോയി. ശൂന്യം, ഉറക്കം തന്നെ ശരണം.
കണ്ണടച്ച് കിടന്നു. ഉറക്കം..അത് തനിയെ വരും..പോകും...
എന്തോ തട്ടലും,മുട്ടലും, ശേഖരേട്ടന്റെ ഒച്ചയും കേട്ടാണ് വീണ്ടും എന്നീട്ടത്.
കണ്ണുകളില്‍ നീറ്റല്‍..അത് തുറയുനില്ല...എന്താ? സംഭവിച്ചത്?
" എന്താ.. ഈ ..പുക.."
"വാതില്‍ തുറക്കോ .."
" സുനിയേ "
അവനും എണീറ്റ് ലൈറ്റിട്ടു. മുറിയില്‍ കറുത്ത പുകയാണ്.
ഞാന്‍ ചെന്ന് വാതില്‍ തുറന്നു.
ശേഖരേട്ടന് ഓടിക്കേറി. "അയ്യോ...കിടക്ക ..കത്തുന്നു..."
സുനി ബാത്രൂമിലെക്കോടി. ബക്കറ്റില്‍ വെള്ളം എടുത്തു ഒഴിക്കുകയാണ്.
അനക്കമില്ലാതെ ഞാന്‍ നിന്നു.
ഞാന്‍ കിടന്ന കിടക്കയാണ് എരിയുന്നത്...
തീ ആളി കത്തിയിട്ടില്ല..പക്ഷെ എരിഞ്ഞു എറിഞ്ഞ് അത് ആളി കത്തും.
.....................ദൈവമേ..എന്താ സംഭവിച്ചത്?
നനഞ്ഞ കിടക്ക എടുത്തു പുറത്തിട്ടു.അത് മിക്കതും കഷ്ണഗലായി. നേരം പരക്കെ വെളുത്തു വരുന്നേ ഉള്ളു.
സുനി മുറി അടിച്ചു തുടക്കുകയാണ്..
എന്നെ വിളിച്ചു അടുത്ത മുറിയില്‍ കിടത്തിയ ആ മന്ത്രണം ഞാന്‍ ഓര്‍ത്തു.
കിടക്ക കത്താന്‍ ഉണ്ടായ സാഹചര്യം?
രാവിലെ അതായി ചര്‍ച്ച, പല അഭിപ്രായവും കടന്നു വന്നു.
ഗേറ്റ് തുറക്കുന്ന ശബ്ദം. ആരാ രാവിലെ? ചെത്താന്‍ വരുന്ന ദിനേശന് ആയിരിക്കും.
അത് കരുവാന്‍ രാജു ആണ്. രാവിലെ ദിനേശന്റെ കള്ള് മോന്താന് വരുന്നതാകും.
രാജുവാണ് പറഞ്ഞത്. ഇന്നലെ രാത്രി കെ പി അണ്ണന് മരിച്ചു പോയി.
ഇവിടെ കിടക്ക എരിയുന്ന നേരം...
ഇവിടത്തെ കഥ കേട്ട് രാജുവിന്റെ കണ്ണ് തള്ളി.
ഏറെക്കാലം അണ്ണന് ഉപയോഗിച്ച കട്ടിലും കിടക്കയും ആയിരുന്നു അത്.
പിന്നെ കട്ടിലിന്റെയും, അണ്ണന്റെയും കഥകള്‍ രാജു പറയാന്‍ തുടങ്ങി.
എല്ലാം എല്ലാവര്ക്കും അറിയാവുന്ന കഥകള്‍...
ഒരു സംശയം ബാക്കി വെച്ചിട്ടാണ് ആ കഥ തീരുന്നത്?
എന്നെ രക്ഷിച്ചതു ആരാണ്? .....?
പതിവ് പോലെ ഞാനും സുനിയും കുളിച്ചു അമ്പലത്തില്‍ പോയി.
ശേഖരേട്ടന് വായി നോക്കാന്‍ തോട്ടുവക്കിലെക്കും.